ഈസി വെജിറ്റബിള്‍ കുറുമ

ചേരുവകള്‍:

  • കാരറ്റ്- ഒന്ന്
  • ഉരുളക്കിഴങ്ങ്- രണ്ട്
  • ഗ്രീന്‍പീസ്- അര കപ്പ്
  • കോണ്‍- അര കപ്പ്
  • സവാള- രണ്ടെണ്ണം
  • പച്ചമുളക്- നാലെണ്ണം
  • ഇഞ്ചി ചതച്ചത്- ഒരു സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍
  • കുരുമുളകുപൊടി- രണ്ട് സ്പൂണ്‍
  • തേങ്ങാപ്പാല്‍- അര കപ്പ്
  • ഗരംമസാല- ഒരു ചെറിയ സ്പൂണ്‍
  • വറവിടാന്‍: കറിവേപ്പില, മല്ലിയില, വറ്റല്‍മുളക്, കടുക്, പെരുംജീരകം, എണ്ണ, ഉപ്പ്

പാകംചെയ്യേണ്ട വിധം:
എല്ലാ പച്ചക്കറികളും സവാള, ഇഞ്ചി, പച്ചമുളക്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് കുക്കറില്‍ ഒരു വിസിലില്‍ വേവിക്കുക. ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ കുരുമുളകുപൊടി, ഗരംമസാല എന്നിവ ചേര്‍ക്കുക. ഇവയൊന്ന് യോജിപ്പിച്ച് ഉപ്പും ചേര്‍ക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച് കടുക്, ജീരകം, കറിവേപ്പില, വറ്റല്‍മുളക് എന്നിവയിട്ട് വറവു ചെയ്ത് മേലെ മല്ലിയില വിതറുക. ഈസി വെജ് കുറുമ റെഡി. കുറച്ച് സാധനങ്ങൾ കൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയും. ചപ്പാത്തി, പത്തിരി, ദോശ എന്നിവക്കൊപ്പം കഴിക്കാം. ഇതേ ചേരുവകള്‍ ചേര്‍ത്ത് ഏത് പച്ചക്കറികൾ കൊണ്ടും ഈസി കുറുമ തയാറാക്കാം.

തയാറാക്കിയത്: നസീഹ മജീദ്

Tags:    
News Summary - easy vegetable korma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.