ചേരുവകൾ:
തയാറാക്കുന്ന വിധം:
മൈദയും ബേക്കിങ് പൗഡറും ഉപ്പും ഒന്നിച്ചു മിക്സ് ചെയ്തുവെച്ച ശേഷം മുട്ടയും പഞ്ചസാരയും അഞ്ചു മിനിറ്റ് നന്നായി ബീറ്റ് ചെയ്ത് തണുപ്പിക്കുക. എന്നിട്ട് വാനില എസന്‍സ് ചേര്‍ത്ത് ഒന്നുകൂടി ബീറ്റ് ചെയ്യുക. ഇനി ബീറ്ററിെൻറ സ്പീഡ് ഏറ്റവും കുറച്ചു കാല്‍ഭാഗം മൈദ ഇട്ടു മിക്സ് ചെയ്യുക. പിന്നെ മെല്റ്റുചെയ്ത ബട്ടറും പാലും പകുതി വീതം ഒഴിച്ച് ഒരുവട്ടം കൂടി ബീറ്റ് ചെയ്യുക. വീണ്ടും പകുതി മൈദ ഇട്ടു ബീറ്റ് ചെയ്തു യോജിപ്പിക്കുക. തുടർന്ന് ബാക്കിയുള്ള പാലും ബട്ടറും ഒഴിച്ച് ബീറ്റ് ചെയ്യുക. ബാക്കിയുള്ള മൈദയും കൂടി ഇട്ട് വീണ്ടും ബീറ്റ് ചെയ്ത് കുഴച്ചെടുത്ത ശേഷം ഒരു മണിക്കൂര്‍ നന്നായി മൂടിവെക്കുക. അതിനുശേഷം അൽപം മാവ് തൂകി വീതിയില്‍ കാൽ ഇഞ്ച് കനത്തില്‍ പരത്തിയെടുക്കുക.
ഡോനട്ട് കട്ടറോ വട്ടത്തിലുള്ള രണ്ട് അടപ്പോ ഉപയോഗിച്ച് ഷേപ് ചെയ്തെടുത്ത് എണ്ണയില്‍ വറുത്തെടുക്കുക. എന്നിട്ട് ചോക്ലറ്റ് സിറപ്പ് തയാറാക്കണം. കാൽ കപ്പ് പൊടിച്ച പഞ്ചസാരയും രണ്ടു ടേബ്ൾ സ്പൂൺ കൊക്കോ പൗഡറും ഒന്നിച്ചിളക്കി യോജിപ്പിച്ച് ഒന്നര ടേബ്ൾ സ്പൂൺ പാലും ഒരു ടീസ്പൂൺ വാനില എസന്‍സും ചേര്‍ത്ത് നന്നായി ഇളക്കിയെടുത്താൽ ചോക്ലറ്റ് സിറപ്പ് തയാറായി. ഇതിലേക്ക് തയാറാക്കിവെച്ചിരിക്കുന്ന ഡോനട്സ് ഒരുവശം മുക്കിയെടുക്കുക. അതിന് മുകളിലായി പഞ്ചസാരത്തരികളോ ഡോനട്സ് ബോൾസോ വിതറി അലങ്കരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.