വ്യത്യസ്തവും രുചികരവുമായ അഫ്ലത്തൂന്, വെജിറ്റബ്ള്‍ ഫിംഗേര്‍സ്, മധുരക്കിഴങ്ങ് ചീസ് ബാള്‍, പുളി മിഠായി എന്നീ നാലു മണി പലഹാരങ്ങളെ അറിയാം...
1. അഫ്ലത്തൂന്
ചേരുവകള്‍:
തയാറാക്കുന്ന വിധം:
ഒരു നോൺസ്റ്റിക് പാത്രത്തിലേക്ക് ഡ്രൈ ഫ്രൂട്സും കേവ്ട എസൻസും ഒഴികെയുള്ള ചേരുവകളെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ചെറിയ തീയിൽവെച്ച് ബ്രൗൺ കളർ ആകും വരെ, കൈയെടുക്കാതെ നന്നായി മിക്സ് ചെയ്യണം. ബ്രൗൺ കളറായി വരുേമ്പാൾ ചെറുതായി അരിഞ്ഞ ഡ്രൈ ഫ്രൂട്സിന്റെ പകുതിയും കേവ്ട എസൻസും ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക. ചട്ടിയിൽനിന്ന് ഇളകിവരുന്ന പാകമാകുമ്പോൾ നെയ്യ് പുരട്ടിയ ട്രേയിൽ ഒഴിച്ച് ബാക്കി ഡ്രൈഫ്രൂട്സ് മേലെ വിതറി തണുക്കുമ്പോൾ കട്ട് ചെയ്ത് വിളമ്പാം.
2. വെജിറ്റബ്ള്‍ ഫിംഗേര്‍സ്
ചേരുവകള്‍:
തയാറാക്കുന്ന വിധം:
ആദ്യം കോൺ, കാരറ്റ്, ഗ്രീൻപീസ്, മല്ലിയില, ഉള്ളി, ഗരം മസാലപ്പൊടി, മുളകുപൊടി, ഉപ്പ്, മോസറെല്ല ചീസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
വേവിച്ച് ഉടച്ച മധുരക്കിഴങ്ങിൽ ആവശ്യത്തിന് ഉപ്പ്, കുരുമുളകു പൊടി ചേർത്ത് നന്നായി കുഴച്ച് ചെറിയ ചെറിയ ഉരുളകളാക്കി നീളത്തിൽ പരത്തി തയാറാക്കിെവച്ച വെജിറ്റബ്ൾ മിശ്രിതം കുറേശ്ശയായി വെച്ച് നീളത്തിൽ ഉരുട്ടിയെടുക്കുക. ഇതിനെ നന്നായി അടിച്ചുവെച്ച മുട്ടയിൽ മുക്കി െബ്രഡ് പൊടിയിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ വറുത്തെടുത്ത് ചൂടോടെ സോസിനൊപ്പം വിളമ്പാം.
3. മധുരക്കിഴങ്ങ് ചീസ് ബാള്‍
ചേരുവകള്‍:
തയാറാക്കുന്ന വിധം:
ചീസ് ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കുക. കൈകൊണ്ട് ഒന്ന് അമർത്തി ചീസ് വെച്ച് വീണ്ടും ഉരുളകളാക്കിഎണ്ണയിൽ വറുത്ത് ചൂടോടെ തക്കാളി സോസിനൊപ്പമോ മയോണൈസിനൊപ്പമോ വിളമ്പാം.
4. പുളി മിഠായി
ചേരുവകള്‍:
തയാറാക്കുന്ന വിധം:
കുരുകളഞ്ഞ പുളി മിക്സിയിൽ അരച്ചുവെക്കുക. ഒരു നോൺസ്റ്റിക് പാത്രത്തിൽ ശർക്കര പൊടിച്ചത് രണ്ട് ടേബ്ൾ സ്പൂൺ വെള്ളമൊഴിച്ച് ഉരുക്കി എടുത്ത േശഷം ഇതിലേക്ക് അരച്ചുെവച്ച പുളി ചേർക്കണം. നന്നായി മിക്സ് ആയി വരുമ്പോൾ മുളകുപൊടിയും ഉപ്പും ചേർത്ത് ചട്ടിയിൽനിന്ന് ഇളകിവരുന്ന പാകമാകുമ്പോൾ തീ ഓഫ് ചെയ്യുക. മിശ്രിതം തണുത്തു കഴിഞ്ഞാൽ ചെറിയ ചെറിയ ഉരുളകളാക്കി പഞ്ചസാരപ്പൊടിയിൽ ഉരുട്ടിയെടുക്കുക. പുളി മിഠായി റെഡി.
തയാറാക്കിയത്: റഹന ഖലീല്‍, കാസർകോട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.