ഫ്രൈഡ് ഫിഷ് മസാല

ചേരുവകൾ:

  • ദശക്കട്ടിയുള്ള ഫിഷ് -4 പീസ്
  • സവാള -4 (മീഡിയം, കൊത്തിയരിഞ്ഞത്)
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്  -3 ടീസ്പൂണ്‍
  •  തക്കാളി - 3 മീഡിയം (പേസ്റ്റ്)
  • പച്ചമുളക് - 4 എണ്ണം (നീളത്തില്‍ കീറിയത്)
  • മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
  • മുളക്പൊടി - 4 ടീസ്പൂണ്‍
  • മല്ലിപ്പൊടി - 1 ടീസ്പൂണ്‍
  • കുരുമുളക്പൊടി -1 ടീസ്പൂണ്‍
  • കറിവേപ്പില -ആവശ്യത്തിന്
  • വെളിച്ചെണ്ണ -ആവശ്യത്തിന്
  • വെള്ളം -ആവശ്യത്തിന്
  • ഉപ്പ് -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:  
മീന്‍ കഷണങ്ങള്‍ വൃത്തിയാക്കി സാധാരണ അരപ്പ് പുരട്ടി വറുത്ത് മാറ്റുക (ഡീപ് ഫ്രൈ വേണ്ട).  എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, സവാള നല്ലതായി വഴറ്റുക. ഇതിലേക്ക് പൊടികള്‍ പറഞ്ഞ അളവില്‍ ചേര്‍ക്കുക. നല്ലതായി വഴന്നു വരുമ്പോള്‍ അടിച്ച് വെച്ചിരിക്കുന്ന തക്കാളി, ഉപ്പ് എന്നിവ ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം ഒഴിക്കുക. വെള്ളം വറ്റി വരുമ്പോള്‍ ഫിഷ് പീസ് ചേര്‍ക്കുക. അരപ്പ് ഒന്ന് പൊതിയണം. ഇതിലേക്ക് കീറിയ പച്ചമുളകും കറിവേപ്പിലയും ഇടുക. ചാറ് കുറുകി വരുമ്പോള്‍ അല്‍പം വെളിച്ചെണ്ണ മുകളില്‍ തൂകി സര്‍വിങ് പ്ലേറ്റിലേക്ക് മാറ്റുക.
Note: കരിമീന്‍-ആവോലി  എന്നിവ  ഈ മസാല ചേര്‍ത്ത് ചെയ്യാവുന്നതാണ്.

 

 

Tags:    
News Summary - fried fish masala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.