ചേരുവകൾ:
ഘട്ടം ഒന്ന്
ഘട്ടം രണ്ട്
മസാല തയ്യാറാക്കാൻ:
ഘട്ടം മൂന്ന്:
മാവ് തയ്യാറാക്കാൻ:
തയ്യാറാക്കുന്ന വിധം:
ചിക്കനിൽ മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ്, ഇഞ്ചി, വെളുത്തുളളി പേസ്റ്റ്, ചെറുനാരങ്ങ നീര് ചേർത്ത് പുരട്ടി വെക്കുക. അരമണിക്കൂറിന് ശേഷം ചിക്കൻ പൊരിച്ചു മാറ്റിവെക്കുക. ബാക്കി എണ്ണയിലേക്ക് സവാള, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ആവശ്യത്തിന് ഉപ്പ് ചേർത് നല്ല വണ്ണം വഴറ്റുക. വഴന്നാൽ മസാല പൊടികൾ എല്ലാം ചേർക്കുക. പച്ച മണം മാറിയാൽ പൊരിച്ചു വെച്ച ചിക്കൻ കൈ കൊണ്ട് ചെറിയ കഷ്ണങ്ങളാക്കിയിട്ട് കുറച്ചു മാറ്റിവെച്ചശേഷം ബാക്കി ഇതിലേക്കിട്ട് മിക്സാക്കി മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യുക. മാവ് തയ്യാറാക്കാൻ വേണ്ടി മിക്സിയുടെ ജാറിലേക്ക് മുട്ട, മൈദ, പാൽ, ഓയിൽ, കുരുമുളക് പൊടി, ഉപ്പ് ചേർത്ത് ഒരു മിനുട്ട് നന്നായിട്ട് അടിച്ചെടുക്കുക.
പോള റെഡിയാക്കാൻ വേണ്ടി നോൺ സ്ക്കിന്റെ പാൻ അടുപ്പിൽ വെച്ച് ഒരു ടീസ്പൂൺ ഓയിൽ ഒഴിച്ച് ചുറ്റിക്കുക. മാവിെൻറ പകുതി ഭാഗം ഒഴിച്ച് നാല് മിനിറ്റ് ചെറിയ തീയിൽ അടച്ചു വെക്കുക. ഇതിെൻറ മുകളിൽ തയ്യാറാക്കിവെച്ച ചിക്കൻ മസാല മുഴുവനും ഇട്ട് കൊടുക്കുക. ബാക്കി മാവ് അതിെൻറ മേലെ കവർ ചെയ്യുന്ന രീതിയിൽ ഒഴിക്കുക. ഇതിെൻറ മുകളിലേക്ക് മാറ്റിവെച്ച ചിക്കൻ, മല്ലിയില, കാപ്സിക്കം ഇട്ട് കൊടുക്കുക. അടച്ചുെവച്ച് 20-25 മിനുട്ട് വേവിക്കുക. ശേഷം തിരിച്ചിട്ട് 2-3 മിനിറ്റ് വേവിക്കുക. രുചികരമായ ഇറാനി പോള തയ്യാർ.
തയാറാക്കിയത്: അര്‍ഷിദ സമീര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.