കപ്പയും കക്കയിറച്ചിയും കുഴച്ചത്

ചേരുവകൾ:

  • കപ്പ -ഒരു കിലോ ചെറുതായി കൊത്തിയെടുക്കുക
  • മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  • കാന്താരിമുളക് -എട്ടോ പത്തോ എണ്ണം
  • വെളുത്തുള്ളി -ആറോ ഏഴോ അല്ലി
  • ചുവന്ന ഉള്ളി -മൂന്നെണ്ണം
  • തേങ്ങ -പകുതി
  • ഉപ്പ് -ആവശ്യത്തിന്
  • കക്കയിറച്ചി -അരക്കിലോ
  • മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  • മുളകുപൊടി -ഒരു ടീസ്പൂണ്‍
  • പച്ചക്കുരുമുളക് -രണ്ട് ടേ. സ്പൂണ്‍
  • വെളുത്തുള്ളി -നാല് അല്ലി
  • ഉപ്പ് -ആവശ്യത്തിന്
  • കറിവേപ്പില -ഒരു തണ്ട്
  • വെളിച്ചെണ്ണ -ആവശ്യത്തിന്

പാകം ചെയ്യേണ്ടവിധം:
കപ്പ  മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് കുക്കറില്‍ അടുപ്പത്ത് വെക്കുക. ഒരു വിസില്‍ വന്നാല്‍ ഓഫ് ചെയ്യാം. കാന്താരിമുളക്, വെളുത്തുള്ളി, ഉള്ളി, ചിരകിയ തേങ്ങ, കറിവേപ്പില എന്നിവ ചതച്ചെടുക്കണം. കപ്പയുടെ വെള്ളം ഊറ്റിക്കളഞ്ഞ് അരപ്പ് ചേര്‍ത്ത് വെക്കുക. ഇളക്കരുത്.

ഇനി കക്കയിറച്ചി
കക്കയിറച്ചി നല്ലപോലെ കഴുകി ഉപ്പും മഞ്ഞള്‍പൊടിയും പുരട്ടിവെക്കുക.  വെളുത്തുള്ളി, ഇഞ്ചി, തേങ്ങ, പച്ചമുളക്, പച്ചക്കുരുമുളക് എന്നിവ ചതച്ചത് ചേര്‍ത്ത് വേവിക്കുക. വെന്ത് വെള്ളംവറ്റി കഴിയുമ്പോള്‍ ആദ്യം തയാറാക്കിവെച്ചിരിക്കുന്ന കപ്പയിലേക്ക് ചേര്‍ക്കണം. നന്നായി ഇളക്കുക. അല്‍പം വെളിച്ചെണ്ണ ചേര്‍ത്ത് കറിവേപ്പിലയുംചേര്‍ത്ത്  കുറച്ചുസമയം അടച്ചുവെക്കണം. ഇനി ചൂടോടെ വിളമ്പി കഴിക്കാം.

 

Tags:    
News Summary - kappa kakkayirachi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.