കരിമീന്‍ മോളി

ചേരുവകൾ:

  • കരിമീന്‍  -1
  • സവാള -2 (മീഡിയം) നീളത്തില്‍ അരിഞ്ഞത്
  • മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
  • തക്കാളി -2 (മീഡിയം, വട്ടത്തില്‍ മുറിച്ചത്)
  • കുരുമുളക്പൊടി -3/4 ടീസ്പൂണ്‍
  •  പച്ചമുളക് -2-3 (നീളത്തില്‍ കീറിയത്)
  • ഇഞ്ചി, വെളുത്തുള്ളി - 1 1/2 ടീസ്പൂണ്‍ (അരിഞ്ഞത്)
  • വെള്ളം, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ് -ആവശ്യത്തിന്
  • തേങ്ങാപ്പാല്‍ -1  കപ്പ്

പാകം ചെയ്യുന്ന വിധം:
എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക്, കറിവേപ്പില യഥാക്രമം വഴറ്റുക (ബ്രൗണ്‍ കളര്‍ ആകേണ്ട കാര്യമില്ല). ഇതിലേക്ക് മഞ്ഞള്‍പൊടി, കുരുമുളക്പൊടി ചേര്‍ത്ത് വഴറ്റി മീന്‍ വേവാന്‍ ആവശ്യമായ വെള്ളം ഒഴിക്കുക. തിളക്കുമ്പോള്‍ മീന്‍ ഇട്ട് അടച്ച് വെച്ച് വേവിക്കുക. ഏകദേശം വെന്ത് വരുമ്പോള്‍ വട്ടത്തില്‍ അരിഞ്ഞ തക്കാളി കൂടി ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. പൂര്‍ണമായ വേവാകുമ്പോള്‍ തീ കുറച്ച് തനിപ്പാല്‍ ചേര്‍ത്ത് ഇളക്കി ഇറക്കുക. മുകളില്‍ അല്‍പം പച്ച വെളിച്ചെണ്ണ തൂകി കൊടുക്കുക. കറിവേപ്പില ഇട്ട് ഗാര്‍നിഷ് ചെയ്യുക.

 

 

 

 

Tags:    
News Summary - karimeen molly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.