കൊഞ്ച് റോസ്റ്റ്

ചേരുവകൾ:

  • കൊഞ്ച് -ഒരു കിലോ
  • വെളിച്ചെണ്ണ -200 മില്ലി
  • മുളകുപൊടി -50 ഗ്രാം
  • മല്ലിപ്പൊടി -രണ്ട് ടേബ്ൾ സ്പൂണ്‍
  • കുരുമുളകുപൊടി -ഒരു ടേബ്ൾ സ്പൂണ്‍
  • മഞ്ഞള്‍പൊടി -അര ടേബ്ൾ സ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്

പാകംചെയ്യുന്നവിധം:
മുളക്-മല്ലി-കുരുമുളക്, മഞ്ഞള്‍പൊടികള്‍ അല്‍പം വെള്ളമൊഴിച്ച് കുഴമ്പ് പരുവമാക്കുക. ഈ അരപ്പ് നന്നായി പുരട്ടി കൊഞ്ച് പത്ത് മിനിറ്റ് വെക്കണം. ശേഷം എണ്ണ ചൂടാക്കി കൊഞ്ചും ബാക്കി വരുന്ന മസാലയും ഒപ്പമിട്ട് കുറച്ചു വെള്ളവും ഒഴിച്ച് മൂടിവെച്ച് വേവിക്കണം. ഇടക്ക് മറിച്ചും തിരിച്ചുമിടണം. അര മണിക്കൂര്‍ കഴിഞ്ഞ് വാങ്ങിവെക്കണം.

Tags:    
News Summary - kottayam dishes prawn roast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.