പച്ചക്കറി വിഭവങ്ങളില്‍ വ്യത്യസ്തമായ വിഭവമാണ് കോവൈ തൊടുകറി
ചേരുവകള്‍:
- വെളിച്ചെണ്ണ -കാൽ കപ്പ്
- കടുക് -ഒരു സ്പൂൺ
- ഉലുവ -അര സ്പൂൺ
- വറ്റൽമുളക് -അഞ്ച് എണ്ണം
- വെളുത്തുള്ളി -രണ്ട് എണ്ണം (ചെറുതായി നുറുക്കിയത്)
- ഇഞ്ചി -രണ്ട് സ്പൂൺ (ചെറുതായി നുറുക്കിയത്)
- ചുവന്നുള്ളി -15 എണ്ണം (ചെറുതായി നുറുക്കിയത്)
- പച്ചമുളക് നെടുകെ അരിഞ്ഞത് -അഞ്ച് എണ്ണം
- മല്ലിയില -രണ്ട് ടീസ്പൂൺ (ചെറുതായി നുറുക്കിയത്)
- പുതിന -ഒരു ടീസ്പൂൺ (ചെറുതായി നുറുക്കിയത്)
- ഒരു പാനിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അതിൽ മഞ്ഞൾപ്പൊടി അര ടീസ്പൂൺ, മുളകുപൊടി ഒരു ടീസ്പൂൺ, ചിക്കൻ മസാല ഒരു ടീസ്പൂൺ, മല്ലിപ്പൊടി രണ്ടു ടീസ്പൂൺ എന്നിവ നന്നായി വറുത്ത് പാകമാകുേമ്പാൾ ഒരു കപ്പ് ചിരവിയ തേങ്ങ അതിലിട്ട് നന്നായി മൂപ്പിച്ച് പ്രസ്തുത മിശ്രിതം മിക്സിയിലിട്ട് അരക്കപ്പ് വെള്ളം ചേർത്ത് അടിച്ചെടുത്ത് മാറ്റിവെക്കുക.
- തക്കാളി മൂന്ന് എണ്ണം വെള്ളത്തിലിട്ട് തിളപ്പിച്ച് വെള്ളം ഉൗറ്റിയശേഷം തൊലി ഉരിഞ്ഞ് ഉടച്ചുവെക്കുക.
- കഷണങ്ങളായി മുറിക്കാത്ത 500ഗ്രാം വഴുതനങ്ങ അൽപം മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും ചേർത്ത് വളരെ കുറഞ്ഞ വെള്ളത്തിൽ കുക്കറിലിട്ട് വേവിച്ച് മാറ്റിവെക്കുക. പാവക്ക ആണെങ്കിൽ നീളത്തിൽ അരിഞ്ഞിടാവുന്നതാണ്.
- വാളൻപുളി (ചാണപ്പുളി) രണ്ട് ചെറുനാരങ്ങ വലുപ്പത്തിൽ എടുത്ത് ഒരുകപ്പ് വെള്ളത്തിലിട്ട് കുതിർത്തുവെക്കുക.
- ശർക്കര 100 ഗ്രാം ഒരു കപ്പ് വെള്ളത്തിൽ ചൂടാക്കിവെക്കുക.
പാചകം ചെയ്യേണ്ടണ്ട വിധം:
ഒരു പാനിൽ എണ്ണ ചൂടാവുേമ്പാൾ കടുക് വറുത്ത് ഉലുവ മൂപ്പിച്ചെടുത്ത് അതിൽ വെളുത്തുള്ളിയും ഇഞ്ചിയും വറ്റൽമുളകും ശക്തിയായി വിളയിക്കുക. അതിൽ ഏഴാമത്തെ ചേരുവകൾ എല്ലാം ചേർത്ത് നന്നായി വഴറ്റുക. ഉള്ളി ബ്രൗൺ കളറാകുേമ്പാൾ മിക്സിയിൽ അടിച്ചെടുത്ത എട്ടാമെത്ത ചേരുവകൾ ചേർത്ത് രണ്ടു മിനിറ്റ് വേവിക്കുക. വെന്തുകഴിഞ്ഞാൽ അതിൽ ഉടച്ച തക്കാളി ചേർത്ത് വീണ്ടും രണ്ടു മിനിറ്റ് വേവിക്കുക. ശേഷം കുക്കറിൽ വേവിച്ച വഴുതനങ്ങ അതിൽ കലർത്തി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വരട്ടുക. പ്രസ്തുത മിശ്രിതത്തിൽ ആവശ്യത്തിന് പുളിവെള്ളം പിഴിഞ്ഞൊഴിച്ച് തിളക്കുേമ്പാൾ അതിൽ ശർക്കരപ്പാവ് കൂട്ടിച്ചേർത്ത് നന്നായി ഇളക്കി ഒരു മിനിറ്റ് കഴിയുേമ്പാൾ ‘കോവൈ തൊടുകറി’ റെഡി.
(ശ്രദ്ധിക്കാൻ: ഇതേ വിധത്തിൽ വഴുതനങ്ങക്ക് പകരമായി ചേന, കപ്പ, പാവക്ക, പച്ചക്കായ, ബീൻസ് ഇവയിലേതെങ്കിലും ഉപയോഗിച്ച് കോവൈ തൊടുകറി രുചിഭേദമനുസരിച്ച് തയാറാക്കാം.)
തയാറാക്കിയത്: സുബൈദ സലീം, കൂേലാത്ത് വീട്, എടവനക്കാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.