ചേരുവകൾ:
1. കൂണ്‍ ചെറുതായി അരിഞ്ഞത് -200 ഗ്രാം
2. ബീന്‍സ് -50 ഗ്രാം
3. സവാള -100 ഗ്രാം
4. പച്ചമുളക് -മൂന്നെണ്ണം ചതച്ചത്
5. ഇഞ്ചി -ഒരു കഷണം
6. കാരറ്റ് അരിഞ്ഞത് -50 ഗ്രാം
7. ഉരുളക്കിഴങ്ങ് പുഴുങ്ങിയത് -50ഗ്രാം
8. ഉപ്പ് -ആവശ്യത്തിന്
9. മല്ലിയില -ഒരുപിടി
10. ചെറുനാരങ്ങ -ഒന്ന്
11. വെളുത്തുള്ളി -രണ്ട് അല്ലി
12. മല്ലിപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി -ആവശ്യത്തിന്
13. വെജിറ്റബ്ള്‍ മസാല -അര ടീസ്പൂണ്‍
14. ഗോതമ്പുമാവ് -250 ഗ്രാം
15. വെളിച്ചെണ്ണ -മൂന്ന് ടീസ്പൂണ്‍
16. അപ്പക്കാരം -ഒരു നുള്ള്
17. ഉപ്പ്, വെള്ളം -ആവശ്യത്തിന്
18. വെളിച്ചെണ്ണ -പൊരിച്ചെടുക്കാന്‍
തയാറാക്കുന്നവിധം:
ഗോതമ്പുമാവും എണ്ണയും അപ്പക്കാരവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്നപോലെ കുഴച്ചെടുത്ത് 45 മിനിറ്റ് വെക്കുക. അതിനു ശേഷം ചെറിയ ഉരുളകളാക്കി നീളത്തില്‍ പരത്തി ദോശക്കല്ലില്‍ ചെറുതീയില്‍ ചുട്ടെടുക്കുക. ഇതിനെ ത്രികോണാകൃതിയില്‍ മടക്കിയെടുത്ത് വെക്കുക.
കൂണും പച്ചക്കറികളും ചേര്‍ത്ത് വഴറ്റി ഉരുളക്കിഴങ്ങും ഉപ്പും മസാലയും മുളകുപൊടിയും മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവയും ചേര്‍ത്ത് ഇളക്കി കൂട്ട് ഇറക്കിവെച്ച ശേഷം മല്ലിയിലയും നാരങ്ങ പിഴിഞ്ഞ നീരും ചേര്‍ത്ത് വെക്കുക.
ത്രികോണാകൃതിയില്‍ മടക്കിയതില്‍ ഈ മസാലക്കൂട്ട് നിറച്ചശേഷം കുറച്ച് ഗോതമ്പുമാവ്് കലക്കി ഒട്ടിച്ചുവെക്കുക. അതിനെ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. ചെറുചൂടോടെ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.