മൂണ്‍ സ്നാക് 

ചേരുവകൾ:

  • മൈദ -രണ്ടു കപ്പ് 
  • മില്‍ക് മെയ്ഡ് -അരക്കപ്പ്
  • ഉപ്പ് -പാകത്തിന് 
  • ജിലേബി കളര്‍ -കാല്‍ ചെറിയ സ്പൂണ്‍
  • അണ്ടിപ്പരിപ്പ് -50 ഗ്രാം
  • പഞ്ചസാര പൊടിച്ചത് -അരക്കപ്പ് 
  • ഡാല്‍ഡ -പൊരിക്കാന്‍ ആവശ്യമായത്

തയാറാക്കുന്നവിധം: 

മൈദയും മില്‍ക് മെയ്ഡും ഉപ്പും ചേര്‍ത്ത് നന്നായി കുഴക്കുക. ഇതിലേക്ക് ജിലേബി കളറും പഞ്ചസാര പൊടിച്ചതും കുറച്ച് വെള്ളവും ചേര്‍ത്ത് ചപ്പാത്തി മാവിന്‍െറ പരുവത്തില്‍ കുഴച്ച് മൂടിവെക്കണം. ഒരു മണിക്കൂര്‍ കഴിഞ്ഞ് ചെറുനാരങ്ങ വലുപ്പത്തില്‍ ചെറിയ ഉരുളകളാക്കി കൈവെള്ളയില്‍ പരത്തി നടുവില്‍ ഒരു കശുവണ്ടിവെച്ച് ചന്ദ്രക്കലയുടെ ആകൃതിയില്‍ പരത്തി ചൂടായ ഡാല്‍ഡയില്‍ വറുത്തുകോരുക. 

Tags:    
News Summary - moon snacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.