മുരിങ്ങപ്പൂ തോരനാണ് താരം

ആവശ്യമുള്ളവ:

  • മുരിങ്ങപ്പൂ - രണ്ട് ബൗൾ
  • സവാള - ഒരു പകുതി
  • കടുക് - ഒരു ടീസ്പൂൺ
  • മുട്ടയുടെ വെള ്ള - ഒരു മുട്ടയുടേത്
  • തേങ്ങ - അര മുറി
  • പച്ചമുളക് - രണ്ട് എണ്ണം
  • മഞ്ഞൾപൊടി - ഒരു ടീസ്പൂൺ
  • വെളിച്ചെണ്ണ - ആ വശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കേണ്ടവിധം:

തേങ്ങയും പച്ചമുളകും ചേർത്തു തേങ്ങാ ചമ്മന്തി തയ്യാറാക്കിവെക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാളയിട്ട് വഴറ്റുക. കറിവേപ്പില ചേർക്കുക. തുടർന്ന് നന്നായി കഴുകി വൃത്തിയാക്കിയ മുരിങ്ങപ്പൂ ഇട്ട് ഇളക്കുക.

അൽപം ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് ഇളക്കി കൊടുക്കുക. ശേഷം, മുട്ടയുടെ വെള്ളയും തേങ്ങാ ചമ്മന്തിയും ചേർത്തിളക്കി ഒന്ന് വെള്ളം വറ്റിയ ശേഷം ഇറക്കിവെക്കുക.

തയാറാക്കിയത്:​ നസീറ യൂനസ്​

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.