ആവശ്യമുള്ള സാധനങ്ങൾ:
തയാറാക്കുന്ന വിധം:
ചിക്കന്‍ ചെറിയ കഷണങ്ങളാക്കി മുറിച്ച് അതില്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഉപ്പ്, കോൺേഫ്ലാര്, പകുതി സോയ സോസ്, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് ഒരു മണിക്കൂര്‍ വെക്കുക. പിന്നീട് ഇത് ചെറുതായി എണ്ണയിലിട്ട് വറുത്തെടുക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് സവാള, പച്ചമുളക് എന്നിവ ചേര്‍ക്കുക.
സവാളക്ക് ചെറിയൊരു ബ്രൗണ്‍ നിറം വരുമ്പോള്‍ ഇതിലേക്ക് തക്കാളിയും ബാക്കിയുള്ള സോയ സോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ് എന്നിവ ചേര്‍ത്തിളക്കുക. പിന്നീട് ഇതിലേക്ക് വറുത്തു െവച്ച ചിക്കന്‍ ചേര്‍ക്കണം. അല്പസമയം കഴിഞ്ഞ് കാപ്സിക്കവും ചേര്‍ത്ത് നന്നായി ഇളക്കി വെള്ളം വറ്റിക്കണം. ചിക്കന്‍ വാങ്ങിെവച്ച് നാരങ്ങനീര് പിഴിഞ്ഞുചേര്‍ക്കുക. മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം.
തയാറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.