നവരാത്രി സ്പെഷ്യൽ: സേമിയ പകോഡ

ചേരുവകള്‍:

  1. സേമിയ -200 ഗ്രാം
  2. കടലമാവ് -100 ഗ്രാം
  3. സവാള - നാലെണ്ണം പൊടിയായരിഞ്ഞത്
  4. മല്ലിപ്പൊടി -ഒരു ടീ സ്പൂണ്‍
  5. കായപ്പൊടി -കാല്‍ ടീ സ്പൂണ്‍
  6. മുളകുപൊടി -ഒരു ടീ സ്പൂണ്‍
  7. പച്ചമുളക് -നാലെണ്ണം
  8. മല്ലിയില -രണ്ട് തണ്ട്
  9. ഇഞ്ചി -ഒരു കഷണം
  10. എണ്ണ -വറുക്കാന്‍

തയാറാക്കേണ്ടവിധം:

ഒരു ബൗളില്‍ എണ്ണ ഒഴിച്ചുള്ളവ എടുത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നല്ല കട്ടിയായി കുഴക്കുക. 10 മിനിറ്റ് വെക്കുക. എണ്ണ ചൂടാക്കുക. ഇതില്‍ കുറേശ്ശെയായിട്ട് വറുത്ത് കരുകരുപ്പാക്കി കോരുക.

Tags:    
News Summary - navratri special dishes semiya pakoda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.