പരമ്പരാഗത വിഭവങ്ങളോട് നമുക്ക് എന്നും താല്‍പര്യമാണ്. ഓരോ വിഭവത്തിനും പാരമ്പര്യമായി തുടര്‍ന്നുവരുന്ന രുചിക്കൂട്ടുകളുണ്ട്. ഇത്തവണ ഒരു കര്‍ണാടക വിഭവം പരിചയപ്പെടാം-നീര്‍ദോശ. മംഗളൂരു ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പലഹാരം...
ആവശ്യമുള്ള സാധനങ്ങൾ:
പച്ചരി - 2 കപ്പ്
തേങ്ങ ചിരകിയത് - ഒരു കപ്പ്
വെള്ളം, ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
മൂന്നു മണിക്കൂർ പച്ചരി കുതിർത്തുവെക്കണം. പിന്നീട് ചിരകിയ തേങ്ങയും വെള്ളം വാർന്നശേഷം അരിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ദോശയുടെ മാവിൽനിന്ന് അല്‍പംകൂടി വെള്ളം ചേര്‍ത്തുവേണം മിശ്രിതം തയാറാക്കാന്‍. മാവ് അരച്ചെടുത്തശേഷം ഉപ്പു ചേര്‍ത്ത് നന്നായി ഇളക്കി അരമണിക്കൂര്‍ വെക്കണം. ദോശ തവ ചൂടാക്കിയശേഷം മാവ് അതിലേക്കൊഴിച്ച് ദോശ പരത്തുന്ന അതേ രീതിയില്‍ അതിനെക്കാള്‍ നേര്‍പ്പിച്ച് പരത്തണം. ഒരു അടപ്പുകൊണ്ട് മൂടിെവച്ച് കുറച്ചുനേരം കഴിഞ്ഞ് മാറ്റിവെക്കാം. നീര്‍ദോശ റെഡി. ചട്ണി, ഇറച്ചിക്കറി എന്നിവയെല്ലാം നീര്‍ദോശക്കൊപ്പം ചേർത്ത് കഴിച്ചാൽ സൂപ്പർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.