നേന്ത്രപഴവും പിടിയും ഇട്ട പായസം

ചേരുവകൾ:

  • അരിപൊടി വറുത്തത് -250 ഗ്രാം
  • തേങ്ങ -2 എണ്ണം
  • പഞ്ചസാര -350 ഗ്രാം
  • ഏലക്കായ പൊടിച്ചത് -1/2 ചെറിയ സ്പൂൺ
  • ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്നവിധം:
വറുത്ത അരിപ്പൊടി ഒരു പാത്രത്തിൽ ഇട്ട് തിളച്ച വെള്ളം ഒഴിച്ച് പത്തിരിക്ക് മാവ് ഉണ്ടാക്കുന്ന പോലെ കുഴക്കണം. കൈ വെള്ളയിൽ ഈ മാവ് കുറേശെ എടുത്ത് മുല്ലമുട്ട് ആകൃതിയിൽ ഉരുട്ടി ആവിച്ചെമ്പിൽ വെച്ച് വേവിച്ച് ഉതിർത്ത് വെക്കുക. തേങ്ങ ചിരകി ഒന്നാം പാലും രണ്ടാം പാലും എടുത്തു വെക്കുക. ഉരുളി അടുപ്പിൽവെച്ച് രണ്ടാം പാൽ ചൂടാക്കുമ്പോൾ നേന്ത്രപഴം തൊലി കളഞ്ഞ് 1/2 ഇഞ്ച് കനത്തിൽ 2 ഇഞ്ച് നീളത്തിലും മുറിച്ചത് ഇട്ട് മെല്ലെ വേവിക്കുക. ഇതിലേക്ക് അരിപൊടി വേവിച്ചതും പഞ്ചസാരയും ഇട്ട് ഒന്നാം പാലും ഒഴിച്ച് ചെറുതീയിൽ കുറേശെ ഇളക്കി വേവിക്കണം. മുഴുപ്പ് കൂടുതൽ വേണമെങ്കിൽ രണ്ട് സ്പൂൺ പച്ചരി നന്നായി അരച്ച് കലക്കി ഇതിലേക്ക് ചേർക്കാം. അല്ലെങ്കിൽ രണ്ട് സ്പൂൺ കോൺഫ്ളവർ കലക്കി ചേർക്കാം. നന്നായി വേവിച്ച ശേഷം പായസത്തിന്‍റെ പരുവത്തിലാക്കുമ്പോൾ ഏലക്കാപൊടിയും ചേർത്ത് ഇളക്കി ഉപയോഗിക്കാം.

 

Tags:    
News Summary - nenthra pazham pidi payasam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.