എഗ് ഓംലറ്റ് വിത്ത് വെജിറ്റബ്ള്‍സ്

ചേരുവകൾ:

  • മു​ട്ട -2 എ​ണ്ണം 
  • സ​വാ​ള -1/2 
  • ത​ക്കാ​ളി -1/2
  • പ​ച്ച​മു​ള​ക് -1 എ​ണ്ണം 
  • കാ​ര​റ്റ്​ -1/2 
  • ബീ​ൻ​സ്‌ -4 എ​ണ്ണം 
  • കൂൺ -4 എ​ണ്ണം 
  • മു​ള​കു​പൊ​ടി -1/4 ടീ​സ്പൂ​ൺ 
  • മ​ഞ്ഞ​ൾ​പൊ​ടി -1/4 ടീ​സ്പൂ​ൺ 
  • കു​രു​മു​ള​കു​പൊ​ടി -1/2 ടീ​സ്പൂ​ൺ
  • എ​ണ്ണ -ആ​വ​ശ്യ​ത്തി​ന് 
  • ഉ​പ്പ്‌ -ആ​വ​ശ്യ​ത്തി​ന് 
  • മ​ല്ലി​യി​ല -1 ടീ​സ്പൂ​ൺ 

തയാറാക്കുന്നവിധം:
ഒ​രു പാ​ൻ അ​ടു​പ്പ​ത്തുനെ​ച്ച് ചൂടാകുമ്പോൾ എ​ണ്ണ ഒ​ഴി​ച്ച് അ​തി​ലേ​ക്ക് സ​വാ​ള, ത​ക്കാ​ളി, പ​ച്ച​മു​ള​ക്, ഉ​പ്പ്‌ എ​ന്നി​വ ചേ​ർ​ത്ത് വ​ഴ​റ്റു​ക. വാ​ടി​ക്ക​ഴി​യു​മ്പോ​ൾ അ​തി​ലേ​ക്ക് കാ​ര​റ്റ്, ബീ​ൻ​സ്‌, കൂ​ൺ എ​ന്നി​വ കൊ​ത്തി​യ​രി​ഞ്ഞു ചേ​ർ​ത്ത് വ​ഴ​റ്റു​ക. അ​തി​ലേ​ക്കു മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, കു​രു​മു​ള​കു​പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് മൂ​പ്പി​ക്കു​ക. മ​ല്ലി​യി​ല ചേ​ർ​ത്ത് കൊ​ടു​ക്കാം. ഈ ​കൂ​ട്ട് ന​ന്നാ​യി ചൂ​ടാ​റി​യ​ ശേ​ഷം മു​ട്ട പൊ​ട്ടി​ച്ചൊ​ഴി​ച്ചു ന​ന്നാ​യി ഇ​ള​ക്കി ആ​വ​ശ്യ​ത്തി​നു ഉ​പ്പു​ചേ​ർ​ത്ത് ഓം​ല​റ്റ് ആ​ക്കി പൊ​രി​ച്ചെ​ടു​ക്കാം.

തയാറാക്കിയത്: ഐശ്വര്യ ബിജു
ഫിലഡെൽഫിയ, യു.എസ്​.എ.

Tags:    
News Summary - omlet with vegitables -lifestyle news -food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.