തിരുവോണത്തിന് പരിപ്പുപായസമോ അടപ്രഥമനോ ആണ് ഉണ്ടാക്കിയിരുന്നത്. അരിയരച്ച് അടയുണ്ടാക്കി പായസമുണ്ടാക്കുക മണിക്കൂറുകൾ നീണ്ട പണിയാണ്. എന്നാൽ പരിപ്പുപ്രഥമൻ എളുപ്പവും രുചിയിൽ അടപ്രഥമനൊപ്പം വരുന്നവനു തന്നെ. പാക്കറ്റിൽ ഒരേ നിറത്തിലും വരുപ്പത്തിലുമായി ചെറുപയർ പരിപ്പ് കിട്ടുന്ന കാലമൊന്നുമായിരുന്നില്ല. നല്ല ചെറുപയർ കിട്ടും. അത് വറുത്ത് അരങ്ങി( പരിപ്പിൽ നിന്ന് പുറംതോടുകളഞ്ഞ് പരിപ്പെടുക്കുന്നതിനെ അരങ്ങുകയെന്നു പറയും) പരിപ്പെടുത്താണ് പായസമുണ്ടാക്കുക. കൂട്ടുകുടുംബത്തിെൻറ കാലമാണ് കാലും അരയുമൊന്നുമല്ല ആ ഒാണക്കാലത്തെ അടുക്കള അളവുകൾ. അത് ഇരുനാഴിയും നാന്നാഴിയും( നാലു നാഴി) ഇടങ്ങഴിയുമൊക്കെയാണ്.
പരിപ്പു പ്രഥമൻ
ഒരു കിലോ ചെറുപയര്‍ ചീനച്ചട്ടിയിലിട്ടു വറുക്കുക. വറവായി എന്നറിയുന്നത് പയറ് പൊട്ടിതുടങ്ങുമ്പോഴാണ്. പയറ് പൊട്ടി തുടങ്ങിയാല്‍ വാങ്ങി ചൂടാറി മുറത്തിലിട്ട് അമ്മിക്കുഴവികൊണ്ടോ തിരിക്കല്ലിലിട്ടോ പൊടിയാതെ പയറെല്ലാം ഉടച്ചുവെക്കും. തോല് പൂർണമായും പോകാൻ ചേറി വൃത്തിയാക്കും. ഇൗ പരിപ്പ് കഴുകി പാത്രത്തിലിട്ടു 2 ലി വെള്ളം പകര്‍ന്നു വേവിക്കുക. വേവായാല്‍ ഉരുക്കി അരിച്ചെടുത്ത ഒരു കിലോ ഗ്രാം ശര്‍ക്കര പരിപ്പില്‍ ഇടുക.
വലിയ മൂന്നു തേങ്ങചുരവി ഒന്നാംപാൽ പിഴിഞ്ഞ് മാറ്റിവെക്കുക. ഇതിലേക്ക് അരലിറ്റർ വെള്ളം ചേർത്ത് ഒന്നു ചതച്ച് പിഴിഞ്ഞ് രണ്ടാംപാലും മാറ്റുക. ഇത് ഒരുലിറ്റർ ഉണ്ടാകും. പരിപ്പും ശർക്കരയും വെന്തുവരുന്നതിലേക്ക് രണ്ടാംപാൽ ഒഴിച്ച് നന്നായി ഇളക്കുക. ശർക്കരയും പരിപ്പുമായി യോജിച്ച് പായസപരുവത്തിലേക്ക് കൊഴുപ്പായി എന്നു കണ്ടാല്‍ തീയണച്ച് അര ലിറ്റര്‍ ഒന്നാം പാല്‍ പകര്‍ന്ന് നന്നായി ഇളക്കുക. ഏലത്തരി പൊടിച്ചിട്ടിളക്കി യോജിപ്പിക്കുക.
( മൂന്നാംപാൽ എടുക്കുന്നുണ്ടെങ്കിൽ പരിപ്പു അതൊഴിച്ച് വേവിക്കാം, ചെറുപരിപ്പ് വാങ്ങുകയാണെങ്കിൽ അത് വറുത്ത ശേഷം ഉപയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.