നേന്ത്രപ്പഴം വിളയിച്ചത്

ആവശ്യമുള്ള സാധനങ്ങൾ:

  • നേന്ത്രപ്പഴം പഴുത്തത് -മൂന്നെണ്ണം (പഴുപ്പ് കൂടുന്തോറും രുചിയും കൂടും)
  • പഞ്ചസാര -3 ടേബ്​ള്‍ സ്പൂണ്‍
  • നെയ്യ് -ഒന്നര ടീസ്പൂണ്‍
  • ഏലക്കായ പൊടിച്ചത് -നാല് ടീസ്പൂണ്‍
  • തേങ്ങപ്പാല്‍ (തലപ്പാല്‍) -അരക്കപ്പ്
  • ഉണക്ക മുന്തിരി -ആവശ്യത്തിന്
  • അണ്ടിപ്പരിപ്പ് -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:
ആദ്യം ഏത്തക്കായ പുഴുങ്ങി തൊലി കളഞ്ഞ്​ കഷണങ്ങള്‍ ആക്കിയെടുക്കുക.
അടുത്തതായി ​െഫ്രെപാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കി ഉണക്ക മുന്തിരിയും കശുവണ്ടിയും വറുത്തെടുത്ത് മാറ്റിവെക്കാം.
അതിനുശേഷം ഈ നെയ്യിലേക്ക്​ ഏത്തക്കായ കഷണങ്ങള്‍ ഇട്ട്​ ഒന്ന് വഴറ്റുക. അതിനുശേഷം ഇതിലേക്ക്​ തേങ്ങപ്പാല്‍ ഒഴിച്ച് വറ്റിക്കുക. ഇനി ഇതിലേക്ക്​ പഞ്ചസാര ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതുവരെ ഇളക്കുക (പഞ്ചസാര ഉരുകിച്ചേരണം, അതുവരെ ഇളക്കുക).
നല്ല ബ്രൗണ്‍ നിറമായാല്‍ വറുത്തു വെച്ചിരിക്കുന്ന കശുവണ്ടിയും ഉണക്ക മുന്തിരിയും ഏലക്ക പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങിവെക്കാം.

ഒരു രഹസ്യം കൂടി പറഞ്ഞുതരാം:
നേന്ത്രപ്പഴ തൊലിയുടെ അകവശം കൊണ്ട് കൊതുകോ മറ്റു പ്രാണികളോ കടിച്ച ഭാഗത്ത് ഉരച്ചാല്‍ ചൊറിച്ചിലോ വീക്കമോ ഉണ്ടാകില്ല.

തയാറാക്കിയത്: അജിനാഫ

Tags:    
News Summary - Pazham Ularthiyath -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.