സാധാരണ കേക്ക് ഉണ്ടാക്കാൻ ഓവൻ അത്യാവശ്യമാണല്ലോ എന്നാൽ, ഈ കേക്ക് നമുക്ക് ഓവനില്ലാതെ ഉണ്ടാക്കാം...
ആവശ്യമുള്ള സാധനങ്ങൾ:
ഉണ്ടാക്കുന്ന വിധം:
മുട്ടയും പഞ്ചസാരയും എഗ് ബീറ്ററിലോ മിക്സിയിലോ ഇട്ട് നന്നായി അടിച്ചെടുക്കുക. പിന്നീട് വെണ്ണയും എസൻസും ചേർത്ത് നന്നായി അടിച്ച് പതപ്പിക്കുക. അവസാനം മൈദയും അപ്പക്കാരവും പാൽപ്പൊടിയും ചേർത്ത് സ്പൂണുകൊണ്ട് മിക്സ് ചെയ്യുക. ഇനി കുക്കർ അടുപ്പിൽവെച്ച് 10 മിനിറ്റ് ചൂടാക്കുക. ശേഷം ഒരു അലുമിനിയം പാത്രമോ സ്റ്റീൽ പാത്രമോ എടുത്ത് അതിൽ കുറച്ച് വെണ്ണ തടവിയശേഷം കുറച്ചു മൈദ മാവ് കുടഞ്ഞു തട്ടിക്കളയുക. കേക്ക് പെട്ടെന്ന് ഇളകി കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്.
ശേഷം ഈ പാത്രത്തിലേക്ക് കേക്ക് മിക്സ് ഒഴിച്ചശേഷം കുക്കറിലേക്ക് ഇറക്കി വെക്കുക. കുക്കറിനടിയിൽ ഒരു തട്ടോ മൂടിയോ വെച്ചതിനുശേഷം പാത്രം അതിനു മുകളിൽ വെക്കുന്നത് നന്നായിരിക്കും. ചെറുതീയിൽ മുക്കാൽ മണിക്കൂർ വേവിക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കുക്കറിെൻറ വെയിറ്റ് ഇടരുത്. മുക്കാൽ മണിക്കൂർ കഴിഞ്ഞു തീ ഓഫാക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് കുക്കർ തുറന്ന് ക്രീം എന്തെങ്കിലും കൊണ്ട് അലങ്കരിച്ചോ അല്ലാതെയോ വിളമ്പാം.
തയാറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.