രാജസ്ഥാനി ഭിണ്ടി

ചേരുവകൾ: 

  • വെണ്ടക്ക –250ഗ്രാം
  • ജീരകം –കാൽ ടീസ്പൂൺ
  • കലോഞ്ഞി (ഒനിയൻ സീഡ്സ്) –അര ടീസ്പൂൺ
  • മുളക് പൊടി –അര ടീസ്പൂൺ
  • കടലമാവ് –3 ടീസ്പൂൺ
  • ജീരകപ്പൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി, ഡ്രൈ മാംഗോ പൗഡർ –1 ടീസ്പൂൺ വീതം
  • പെരിഞ്ചീരകം –ഒന്നര ടീസ്പൂൺ
  • മഞ്ഞൾപ്പൊടി –അര ടീസ്പൂൺ
  • ഉപ്പ് –പാകത്തിന്
  • എണ്ണ –കാൽ കപ്പ്
  • പച്ചമുളക് –4 എണ്ണം

തയാറാക്കേണ്ടവിധം: 

വെണ്ടക്ക നന്നായി കഴുകി തുടച്ചുവെക്കുക. രണ്ട് അഗ്രവും മുറിച്ച് നീളത്തിൽ വരഞ്ഞുവെക്കുക. ജീരകവും ഒനിയൻ സീഡ്സും ഒഴികെയുള്ള ഡ്രൈ മസാലകൾ യോജിപ്പിച്ച് വെക്കുക. ഇതിൽ ഒരു ടീസ്പൂൺ പെരിഞ്ചീരകവും കടലമാവും ചേർക്കുക. ഒരു ടീസ്പൂൺ എണ്ണയും ഉപ്പും ചേർത്തിളക്കുക. ഈ മസാലക്കൂട്ട് വെണ്ടക്കയിൽ നിറച്ചുവെക്കുക. മിച്ചമുള്ള അര ടീസ്പൂൺ പെരിഞ്ചീരകവും ജീരകവും പച്ചമുളക് അരിഞ്ഞതും ഒനിയൻ സീഡ്സും 3 ടേബ്ൾസ്പൂൺ ചൂടെണ്ണയിലിട്ട് ഒരു മിനിറ്റ് വറുക്കുക. എല്ലാ വെണ്ടക്കയും ഇതിലിട്ട് അഞ്ച് മിനിറ്റ് അടച്ചുവെക്കുക. ഇടക്കിടെ തുറന്ന് ഇളക്കുക. വെണ്ടക്ക പൂർണമായും വെന്താൽ ഇളക്കി വറുക്കുക. നല്ല കരുകരുപ്പ് ഉണ്ടായിരിക്കണം. 
 

Tags:    
News Summary - rajasthani bhindi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.