മീനട

മീനട എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു പരമ്പരാഗത മലബാർ നോമ്പുതുറ വിഭവം ആണ്. ആവിയിൽ വേവിച്ചുണ്ടാക്കുന്നത് കൊണ്ട് വളരെ ഹെൽത്തിയും ആണ്.

ചേരുവകൾ:

മസാലക്ക് വേണ്ടത്:  

  • മീൻ (ദശക്കട്ടിയുള്ള ഏതു മീനും ഉപയോഗിക്കാം) )-1/2 കിലോഗ്രാം
  • സവാള -3 എണ്ണം (ചെറുതായി അരിഞ്ഞത്)
  • തക്കാളി -1 എണ്ണം
  • തേങ്ങ -1 മുറി ചിരവിയത്
  • പച്ചമുളക് -2 എണ്ണം
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾ സ്പൂൺ
  • മുളകുപൊടി -1 ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി -1 ടേബിൾ സ്പൂൺ
  • മല്ലിപൊടി -1 ടേബിൾ സ്പൂൺ
  • ഗരം മസാലപൊടി -1 ടേബിൾ സ്പൂൺ
  • പെരും ജീരകപ്പൊടി- 1 ടീസ്പൂൺ
  • കറിവേപ്പില -2തണ്ട്‌

 
അരിമാവ് തയാറാക്കാൻ:

  • പുഴുങ്ങലരി -2 ഗ്ലാസ്‌ (4 മണിക്കൂർ ചൂടുവെള്ളത്തിൽ കുതിർതിയത് )
  • തേങ്ങ -1മുറി
  • ജീരകം -1 ചെറിയ സ്പൂൺ
  • ചെറിയുള്ളി- 5 എണ്ണം

തയാറാക്കുന്നവിധം: 

മീൻ മുളക് പൊടിയും,മഞ്ഞൾപ്പൊടിയും പുരട്ടി വറുത്തു മാറ്റി വെക്കുക.മീൻ വറുത്ത എണ്ണയിൽ തന്നെ സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്​റ്റ്​, തക്കാളി, ഉപ്പ്, മുളക്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, പെരുംജീരകപ്പൊടി ഇവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഗരം മസാലപൊടി, കറിവേപ്പില, മല്ലിയില, തേങ്ങാ മിക്സിയിൽ ഒന്ന് ഒതുക്കിയെടുത്തത് ഇത്രയും ചേർത്ത് ഒന്ന് കൂടി ചൂടാക്കി തീ ഓഫ് ചെയ്യുക. അരി തേങ്ങയും ജീരകവും ഉള്ളിയും ചേർത്ത് അരച്ചെടുക്കുക. തയാറാക്കിയ മാവ് വാഴയിലയിൽ പരത്തി ഒരു വശത്ത് മീൻ മസാല ഇട്ട് മറുവശം കൊണ്ട് കവർ ചെയ്യുക. ഇത് ആവിച്ചെമ്പിൽ 15 മിനിറ്റ് ആവിയിൽ വേവിക്കുക. അരി അരച്ചുണ്ടാക്കുന്നതിനു പകരം അരിപ്പൊടി ഉപയോഗിച്ചും തയാറാക്കാം. ചൂടുവെള്ളത്തിൽ അരിപ്പൊടിയും തേങ്ങാ-ഉള്ളി-ജീരകം പേസ്​റ്റും കൂടി കുഴച്ച് ഇതേ രീതിയിൽ മീനട ഉണ്ടാക്കാം. 

തയാറാക്കിയത്: ഷഹന ഇല്യാസ്

Tags:    
News Summary - ramadan dishes meen ada or fish ada in malabar area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.