മുട്ട പാന്‍ കേക്ക്

ചേരുവകൾ:

  • മുട്ട - 6 എണ്ണം
  • മൈദ - 250 ഗ്രാം
  • പഞ്ചസാര - 3 സ്പൂണ്‍
  • ഡാല്‍ഡ - 2 സ്പൂണ്‍
  • സവാള - 2 എണ്ണം
  • പച്ചമുളക് - 3 എണ്ണം
  • ഇഞ്ചി /വെളുത്തുള്ളി പേസ്റ്റ് - 1 സ്പൂണ്‍
  • ടൊമാറ്റോ സോസ് - 2 സ്പൂണ്‍
  • മുളകുപൊടി - 1 സ്പൂണ്‍
  • മഞ്ഞള്‍പൊടി - 1/4 സ്പൂണ്‍
  • ഉപ്പ് - പാകത്തിന്
  • കുരുമുളകുപൊടി - 1/2 സ്പൂണ്‍
  • വെള്ളം - ആവശ്യത്തിന്
  • വേപ്പില - 1 തണ്ട്
  • എണ്ണ - 4 സ്പൂണ്‍

തയാറാക്കുന്ന വിധം:

മൈദ, 2 മുട്ടയും പഞ്ചസാരയും ഒരു നുള്ള് ഉപ്പും ഡാല്‍ഡയും ചേര്‍ത്ത് ദോശമാവു പരുവത്തില്‍ കുഴക്കുക. 4 മുട്ട നന്നായി അടിച്ചുവെക്കുക. സവാള, പച്ചമുളക്, ഇവ ചെറുതായരിയുക. കട്ടിയുള്ള പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, അരിഞ്ഞ സവാളയും പച്ചമുളകും വഴറ്റി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കുക. നന്നായി വഴന്നാള്‍ ഉപ്പുപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് പൊടിമണം മാറുന്നതു വരെ വഴറ്റുക. ഇതിലേക്ക് അടിച്ചുവെച്ച നാല് മുട്ട മിശ്രിതം ചേര്‍ക്കുക. സോസ് ചേര്‍ത്ത്, വേപ്പിലയും ഇടാം. ഇതാണു പാന്‍ കേക്കിനുള്ള ഫില്ലിങ്. മൈദ മാവ് പാനില്‍ പരത്തി അടച്ചുവെച്ച് 2 മിനിറ്റ് വേവിക്കുക. വെന്ത പാന്‍ കേക്കിനു മുകളിലായി മുട്ട ഫില്ലിങ് ഇടുക. നന്നായി റോള്‍ ചെയ്ത് എടുക്കാം. ഇങ്ങനെ ഓരോ പാന്‍ കേക്കിലും മുട്ട ഫില്ലിങ് ഇട്ട് എടുക്കാം.

തയാറാക്കിയത്: റജി കൃഷ്ണകുമാർ
 

Tags:    
News Summary - ramadan special dish egg pan cake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.