ചിക്കൻ ഡോനട്ട്സ്​

ചേരുവകൾ:

  • ചിക്കൻ മിൻസ്​ ചെയ്​തത്​ -അരക്കിലോ
  • റൊട്ടിപ്പൊടി -ഒന്നര കപ്പ്​
  • മൈദ -ഒരു കപ്പ്​
  • കടലമാവ്​ -ഒരു വലിയ സ്​പൂൺ
  • ഉരുളക്കിഴങ്ങ്​ -രണ്ട്​ ഇടത്തരം പുഴുങ്ങിപ്പൊടിച്ചത്​
  • പച്ചമുളക്​ -ആറ്​ അരിഞ്ഞത്​
  • പുതിനയില ​െപാടിയായി അരിഞ്ഞത്​ -കാൽ കപ്പ്​
  • കറിവേപ്പില പൊടിയായി അരിഞ്ഞത്​ -രണ്ട്​ വലിയ സ്​പൂൺ
  • വെളുത്ത കുരുമുളകു​െപാടി -രണ്ട്​ ചെറിയ സ്​പൂൺ
  • ബേക്കിങ്​ പൗഡർ -അര ചെറിയ സ്​പൂൺ
  • മ​ുട്ട -മൂന്ന്​ അടിച്ചത്​
  • ഉപ്പ്​ -പാകത്തിന്​
  • എണ്ണ -വറുക്കാൻ ആവശ്യത്തിന്​

തയാറാക്കുന്ന വിധം:

ചിക്കൻ മിൻസ്​ ​െചയ്​തത്​ ഒരു വലിയ ബൗളിലാക്കി രണ്ടാമത്തെ ചേരുവ യോജിപ്പിച്ച്​ കുഴച്ച്​ മാവ്​ തയാറാക്കുക. തയാറാക്കിയ മാവ്​ ഒരു കട്ടിങ്​ ബോർഡിൽവെച്ച്​ കൈകൊണ്ട്​ പരത്തുക. ഡോനട്ട്​ കട്ടർ കൊണ്ട്​ ഉഴുന്നുവടയുടെ ആകൃതിയിൽ മുറിക്കുക. ഇത്​ ചൂടായ എണ്ണയിലിട്ട്​ ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്തു​േകാരുക.

തയാറാക്കിയത്: സാബിറ ഹമീദ്​

Tags:    
News Summary - ramadan special dishe chicken donuts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.