രസ്മലായ്

ചേരുവകൾ:

  • പാ​ൽ -2 ലി​റ്റ​ർ
  • പ​ഞ്ച​സാ​ര -​ഒ​ന്ന​ര ക​പ്പ്‌
  • ഏ​ല​ക്ക​പ്പൊ​ടി -1 ടീ​സ്പൂ​ൺ
  • നാ​ര​ങ്ങ​നീ​ര് -2 ടേ​ബ്ൾ സ്പൂ​ൺ
  • വെ​ള്ളം -6 ക​പ്പ്‌
  • കു​ങ്കു​മ​പ്പൂ​വ് -ഒ​രു നു​ള്ള് 
  • ബ​ദാം, പി​സ്ത -അ​ല​ങ്ക​രി​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന്

തയാറാക്കേണ്ടവിധം:
പ​നീ​ർ ത​യാ​റാ​ക്കാ​നാ​യി ഒ​രു ലി​റ്റ​ർ പാ​ൽ ന​ന്നാ​യി തി​ള​പ്പി​ക്കു​ക. പാ​ൽ തി​ള​ച്ചു​ വ​രു​മ്പോ​ൾ നാ​ര​ങ്ങ​നീ​രി​നൊ​പ്പം അ​ൽ​പം വെ​ള്ള​വും (1 ടേ​ബ്ൾ സ്പൂ​ൺ) ചേ​ർ​ത്ത്​ ല​യി​പ്പി​ച്ച ശേ​ഷം തി​ള​ക്കു​ന്ന പാ​ലി​ലേ​ക്ക് കു​റ​ച്ചാ​യി ചേ​ർ​ത്ത് ഇ​ള​ക്കു​ക. വെ​ള്ള​വും പ​നീ​റും വെ​വ്വേ​റെ ആ​യ​തി​നു​ ശേ​ഷം ഒ​രു കോ​ട്ട​ൺ​ തു​ണി​യി​ലേ​ക്ക് അ​രി​ച്ചു മാ​റ്റു​ക. വെ​ള്ളം മു​ഴു​വ​നാ​യും വാ​ർ​ന്നു​ പോ​കു​ന്ന​തു​വ​രെ അ​രി​ക്കു​ക. ഇ​നി പ​നീ​ർ ഉ​പ​യോ​ഗി​ച്ച് ഉരുളകൾ ത​യാ​റാ​ക്ക​ണം. ശേഷം ഒ​രു പാ​ത്ര​ത്തി​ൽ ആ​റു ക​പ്പ്‌ വെ​ള്ള​ത്തി​ൽ ഒ​രു ക​പ്പ്‌ പ​ഞ്ച​സാ​ര ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക. ഒ​പ്പം​ത​ന്നെ അ​ര ടീ​സ്പൂ​ൺ ഏ​ല​ക്ക​പ്പൊ​ടി​യും ചേ​ർ​ക്കു​ക.

ഇ​നി ത​യാ​റാ​ക്കിെ​വ​ച്ച പ​നീ​ർ കൈ​ കൊ​ണ്ട് ന​ന്നാ​യി ഉ​രു​ട്ടി​യെ​ടു​ക്കാ​ൻ പാ​ക​ത്തി​ന് കു​ഴ​ച്ചെ​ടു​ക്കു​ക. ശേഷം പ​നീ​ർ ഒ​രു നെ​ല്ലി​ക്ക വ​ലു​പ്പ​ത്തി​ൽ ഉ​രു​ട്ടി​യെ​ടു​ത്ത ശേ​ഷം ഇ​ഡ​ലി​യു​ടെ ആ​കൃ​തി കി​ട്ടു​ന്ന രീ​തി​യി​ൽ ചെ​റു​താ​യി പ്ര​സ്​ ചെ​യ്തെ​ടു​ക്കു​ക. പ​നീ​ർ എ​ല്ലാം ഇ​ങ്ങ​നെ ചെ​യ്തുെ​വ​ച്ച ശേ​ഷം നേരത്തേ തയ്യാറാക്കിയ തി​ള​പ്പിച്ച പഞ്ചസാര ലായനിയിൽ മുക്കി അ​ട​ച്ചുെ​വ​ച്ച് വേ​വി​ക്കു​ക. ഏ​ക​ദേ​ശം 15-20 മി​നി​റ്റ് കൊ​ണ്ട് ഉരുളകൾ വെ​ന്തു​വ​രും. വെ​ന്തു​വ​രു​മ്പോ​ൾ ഓ​രോ ഉരുള​യും ഇ​ര​ട്ടി വ​ലു​പ്പ​മാ​കും. ഇ​വ അരിപ്പ തവി കൊണ്ട് കോ​രി മാ​റ്റി​വെ​ക്കു​ക.    

റ​ബ​റി (പാ​ലു​പ​യോ​ഗി​ച്ചു ത​യാ​റാ​ക്കു​ന്ന സി​റ​പ്പ്) ത​യാ​റാ​ക്കാ​നാ​യി ഒ​രു ലി​റ്റ​ർ പാ​ൽ തി​ള​പ്പി​ച്ച്‌ കു​റു​ക്കി അ​ര ലി​റ്റ​ർ ആ​ക്കി​യെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് അ​ര ക​പ്പ്‌ പ​ഞ്ച​സാ​ര​യും അ​ര ടീ​സ്പൂ​ൺ ഏ​ല​ക്ക​പ്പൊ​ടി​യും ചേ​ർ​ത്ത് ഇ​ള​ക്കി വാ​ങ്ങി​വെ​ക്കു​ക. ഇ​ള​കി​വ​രു​മ്പോ​ൾ ഒ​രു നു​ള്ളു കു​ങ്കു​മ​പ്പൊ​ടി വി​ത​റ​ണം. ശേ​ഷം ചെ​റു​ക​ഷ​ണ​ങ്ങ​ളാ​ക്കി​യ ബ​ദാ​മും ചേ​ർ​ക്കു​ക. ആ​ദ്യം ത​യാ​റാ​ക്കി​വെ​ച്ച ഉരുളകൾ ഓ​രോ​ന്നും പ​തി​യെ അ​മ​ർ​ത്തി ഉ​ള്ളി​ലെ വെ​ള്ളം ക​ള​ഞ്ഞ്​ ഒ​രു പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റി​യ ​ശേ​ഷം റ​ബ​റി മീ​തെ ഒ​ഴി​ക്കു​ക. സ്വാ​ദി​ഷ്​​ട​മാ​യ ര​സ്മ​ലാ​യ് റെ​ഡി. റ​ബ​റി ഉരുള​കൾക്കു​ള്ളി​ലേ​ക്ക് പി​ടി​ച്ച ശേ​ഷം ബ​ദാം, പി​സ്ത ഇ​വ ​കൊ​ണ്ട് അ​ല​ങ്ക​രി​ച്ചു വി​ള​മ്പാം. 

Tags:    
News Summary - Rasmalai or rosso malai Indian food -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.