റോസ്റ്റഡ് ടൊമാറ്റോ ബേസില്‍ സൂപ്പ്

ചേരുവകൾ:

  • തക്കാളി ചെറുതായരിഞ്ഞത് -150 ഗ്രാം
  • വെളുത്തുള്ളി ചെറുതായരിഞ്ഞത് -രണ്ട് ടീസ്പൂണ്‍
  • സെലറി ചെറുതായരിഞ്ഞത് -ഒന്ന്
  • സവാള ചെറുതായരിഞ്ഞത് -ഒന്ന്
  • കാരറ്റ് ചെറുതായരിഞ്ഞത് -ഒന്ന്
  • ബട്ടര്‍ -20 ഗ്രാം
  • ബേസില്‍ ലീവ്സ് -ആറ് എണ്ണം
  • കുരുമുളക് -ആറ് എണ്ണം
  • ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം:

ബേസില്‍ ലീവ്സും കുരുമുളകും ഉപ്പുമൊഴികെയുള്ള ചേരുവകളെല്ലാം 160 ഡിഗ്രി ചൂടുള്ള ഓവനില്‍ എട്ട് മിനിറ്റ് റോസ്റ്റ് ചെയ്യുക. ഇത് തണുക്കാന്‍വെക്കുക. ബാക്കി മൂന്നു ചേരുവകള്‍ ചേര്‍ത്ത് അരച്ച് അരിച്ചെടുക്കുക. ഒരു പാനിലൊഴിച്ച് തിളപ്പിച്ചശേഷം ചൂടോടെ വിളമ്പാം. വറുത്ത ബ്രെഡ് ചെറിയ കഷണങ്ങളാക്കി സൂപ്പില്‍ ഇട്ട് ബേസില്‍ ഇല കൊണ്ട് അലങ്കരിച്ച് വിളമ്പാം.

Tags:    
News Summary - roasted tomato basil soup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.