പച്ചമുളക് സാമ്പാര്‍

ചേരുവകൾ:

  1. തുവരപ്പരിപ്പ് -ഒരു കപ്പ്  (നന്നായി വേവിച്ചുവെക്കുക)
  2. പച്ചക്കറികള്‍ -ചേന, ചേമ്പ് ഒഴികെ എല്ലാം ചേര്‍ക്കാം
  3. പച്ചമുളക് -എട്ട്-പത്ത് (കുറുകെ മുറിച്ചത്)
  4. ചെറുനാരങ്ങ -വലുത് ഒന്ന് (പിഴിഞ്ഞ് ഉപ്പിട്ടുവെക്കുക)
  5. ഉപ്പ് -ആവശ്യത്തിന്
  6. കായം -ഒരു വലിയ സ്പൂണ്‍ (കായം ലേശം
  7. കൂടുതല്‍ വേണം) കറിവേപ്പില, മല്ലിയില
  8. കടുക് -ഒരു സ്പൂണ്‍
  9. എണ്ണ -കടുക് വറുക്കാന്‍ വേണ്ടത്

തയാറാക്കേണ്ട വിധം:
പച്ചക്കറികള്‍ എല്ലാം വേവനുസരിച്ച് ഒരുപോലെ വേവിച്ചെടുക്കുക. ഉപ്പ് അതിനുള്ളത് ചേര്‍ക്കുക. പച്ചമുളക് അവസാനം ചേര്‍ത്ത് വേവിക്കുക. പച്ചമുളകിന്‍െറ നിറം മുഴുവന്‍ മാറരുത്. ഇതില്‍ വേവിച്ച പരിപ്പില്‍  കുറച്ച് വെള്ളം ചേര്‍ക്കുക. കായം, ആവശ്യത്തിന് ഉപ്പ് എന്നിവയും ചേര്‍ത്ത് തിളപ്പിക്കുക. നല്ലപോലെ തിളച്ചതും മല്ലിയില, കറിവേപ്പില എന്നിവ ഇട്ട്  ഇറക്കിവെക്കുക. കടുക് വറുത്തിടുക. ചെറുനാരങ്ങാനീര് ഒഴിച്ച് ഇളക്കുക. പച്ചമുളക് സാമ്പാര്‍ ചപ്പാത്തിക്കും കഴിക്കാം. ചോറിന്‍െറ കൂടെ കഴിക്കുമ്പോള്‍ വേറെ ഒരു ഉപ്പേരിയും വേണ്ട. പപ്പടം കൂട്ടി ചോറ് കഴിക്കാന്‍ നല്ല രുചിയാണ്.

 

 

 

 

 

 

Tags:    
News Summary - sambar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.