ചേരുവകൾ:
തയാറാക്കുന്നവിധം:
ആദ്യം സ്ക്രംബ്ൾഡ് എഗ് ഉണ്ടാക്കാൻ, ഒരു പാൻ ചൂടാക്കി (നോൺസ്റ്റിക്) രണ്ടു മുട്ട പൊട്ടിച്ച് ഒഴിക്കുക, തീകുറച്ച്, ഒരുനുള്ള് ഉപ്പും കുരുമുളകും കുടഞ്ഞിട്ട് ഒരു ഫോർക് കൊണ്ട് മുട്ടയുടെ മഞ്ഞകൂടെ ചേർത്ത് അഞ്ചു സെക്കൻഡ് ഇളക്കിയിട്ടു തീയണക്കുക. മുഴുവനും വേവിക്കാതെ, മുട്ട ക്രീമി പരുവം ആവണം. പിന്നീട് ഒരു ഡ്രൈ പാനിൽ െബ്രഡ് പല ആകൃതിയിൽ മുറിച്ച് ഇത്തിരി ബട്ടർ മുകളിൽ തേച്ചു ഡ്രൈഫ്രൈ പോലെ ആക്കുക. ബ്രെഡ് ക്രിസ്പി ആയി ഒരു സൈഡ് ബ്രൗൺ ആക്കിയാൽ മതി. കുറച്ച് െബ്രഡ് ഇട്ട പാനിൽ പഴം നീളത്തിൽ അരിഞ്ഞത് നിരത്തിവെച്ച് മൊരിക്കണം. നന്നായി വാടുമ്പോൾ അതും പ്ലേറ്റിൽെവച്ച് മുകളിൽ പഞ്ചസാര തൂവണം. ഇനി ഈ മൂന്നു വിഭവവും ഒരു പ്ലേറ്റിൽ നിരത്തിക്കൊള്ളൂ. ഒരു സ്റ്റൈലിഷ് ഈസി ഫുഡ് റെഡി.
തയാറാക്കിയത്: ഫാത്തിമ സിദ്ദിഖ്, കലൂർ, എറണാകുളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.