താറാവ് റോസ്റ്റ്

ആവശ്യമുള്ള സാധനങ്ങള്‍:

  • താറാവ് - ഒരെണ്ണം (ഒന്നര കിലോ)
  • ചെറുതായി അരിഞ്ഞ സവാള - അരക്കിലോ 
  • ഇഞ്ചി - 75 ഗ്രാം
  • വെളുത്തുള്ളി- 50 ഗ്രാം (അരച്ചെടുക്കുക)
  • പച്ചമുളക്- 10 എണ്ണം
  • വേപ്പില- ആവശ്യത്തിന്
  • മുളകുപൊടി- 50 ഗ്രാം
  • മല്ലിപ്പൊടി- 25 ഗ്രാം
  • മഞ്ഞള്‍പ്പൊടി- ആവശ്യത്തിന്
  • തക്കാളി- കാൽ കിലോ
  • തേങ്ങക്കൊത്ത് -കുറച്ച്
  • ഗരംമസാല- രണ്ട് ടീസ്പൂണ്‍
  • ഉപ്പ് - ആവശ്യത്തിന്
  • വെളിച്ചെണ്ണ - കാൽ കിലോ

തയാറാക്കുന്ന വിധം: 

താറാവ് ചെറിയ കഷണങ്ങളാക്കി കഴുകിവെക്കുക. ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള തവിട്ട് നിറമാകുന്നതുവരെ വാട്ടുക. അതിനു ശേഷം ഇഞ്ചി, വെളുത്തുള്ളി അരച്ചതും പച്ചമുളകും ചേര്‍ത്ത് നന്നായി വരട്ടുക. അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി ഉതിര്‍ത്തരച്ചത് ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം (ഒരു കപ്പ്). അത് തിളച്ചുവരുമ്പോള്‍ താറാവും വേപ്പിലയും തേങ്ങ​ക്കൊത്തും ചേര്‍ക്കുക. വെന്ത് വരുമ്പോള്‍ ഗരംമസാല ചേര്‍ത്ത് നന്നായി വെള്ളമൊക്കെ വറ്റിച്ച്​ ഇറക്കുക.

തയാറാക്കിയത്: അജിനാഫ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.