സ്പൈസ്ഡ് ലാമ്പ് 

ചേരുവകൾ:

  • ആടിന്‍റെ കാല്‍ - 150 ഗ്രാം (50 ഗ്രാമുള്ള മൂന്ന് കഷണങ്ങളാക്കിയത്)
  • ഒലീവ് ഓയില്‍ - 15 മില്ലി
  • വറ്റല്‍മുളക് - നാലെണ്ണം
  • ഇഞ്ചി -രണ്ട് കഷണം (നീളത്തില്‍ അരിഞ്ഞത്)
  • വെളുത്തുള്ളി - 10 അല്ലി (രണ്ടായി പിളര്‍ന്നത്)
  • പച്ചമുളക് - രണ്ടെണ്ണം
  • സെലറി - ഒരു ടേബ്ള്‍ സ്പൂണ്‍
  • തക്കോലം - അഞ്ചെണ്ണം
  • സവാള - ഒന്ന് (നീളത്തില്‍ അരിഞ്ഞത്)
  • കാരറ്റ് - ഒരു കപ്പ്( നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്)
  • ഓയിസ്റ്റര്‍ സോസ് - രണ്ട് ടേബ്ള്‍ സ്പൂണ്‍
  • മഞ്ഞള്‍പൊടി - 1/3 ടീസ്പൂണ്‍
  • ജീരകം പൊടിച്ചത് - 1/3  ടീസ്പൂണ്‍
  • റെഡ് ചില്ലി പേസ്റ്റ് - രണ്ട് ടേബ്ള്‍ സ്പൂണ്‍
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - രണ്ട് ടേബ്ള്‍ സ്പൂണ്‍
  • ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം:

വൃത്തിയാക്കിയ ആട്ടിറച്ചിയില്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, ചില്ലി പേസ്റ്റ് എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിച്ചെടുക്കുക. പാന്‍ ചൂടാക്കി ഒലീവ് ഓയില്‍ ഒഴിച്ച് വറ്റല്‍ മുളക് പൊട്ടിച്ചത്, ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക്, സെലറി, കാരറ്റ്, തക്കോലം എന്നിവയിട്ട് വഴറ്റുക. ഇവ മൂത്ത് മണം വന്നു തുടങ്ങുമ്പോള്‍ മഞ്ഞള്‍പൊടി, ജീരകപ്പൊടി, ഓയിസ്റ്റര്‍ സോസ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റി ആട്ടിറച്ചി വേവിച്ചതിട്ട് നന്നായി ഇളക്കുക. ശേഷം മൂടിവെച്ച് കുറഞ്ഞ തീയില്‍ 10 മിനിറ്റ് വേവിക്കുക. ഗ്രേവി കുറുകിവരുമ്പോള്‍ തീയണക്കാം. റൈസിനൊപ്പം വിളമ്പാം. 

Tags:    
News Summary - Spiced Lamb -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.