മധുര കലത്തപ്പം

ചേരുവകൾ:

  • പച്ചരി  –അരക്കിലോ
  • ചോറ്  –ഒരുകപ്പ്
  • ശർക്കര  –കാൽകിലോ
  • ചെറിയ ജീരകം –കാൽ ടീസ്പൂൺ
  • നെയ്യ്  –ആവശ്യത്തിന്
  • ബേക്കിങ് പൗഡർ  –അര ടീസ്പൂൺ
  • ഉപ്പ്  –ആവശ്യത്തിന്

തയാറാക്കേണ്ടവിധം:

പച്ചരി നാലു മണിക്കൂർ കുതിർത്തതിന് ശേഷം ഉരുക്കി അരിച്ച ശർക്കരയും ചോറും ഉപ്പും ചേർത്ത് ഇഡ്ഡലി മാവിെൻറ അയവിൽ അരക്കുക. ശേഷം മാവിൽ ബേക്കിങ് പൗഡർ ചേർത്തിളക്കുക. കുക്കർ ചൂടാക്കി നെയ്യൊഴിച്ച് ജീരകവും തേങ്ങാ കൊത്തും വറുത്ത് കോരി മാറ്റിവെക്കുക. ശേഷം മാവിെൻറ മൂന്നിലൊന്ന് ഒഴിച്ച് അതിെൻറ മുകളിൽ നെയ്യിൽ വറുത്ത തേങ്ങാക്കൊത്തും ജീരകവും വിതറുക.  ശേഷം കുക്കറിെൻറ മൂടി അടച്ചുവെച്ച് വെയിറ്റ് ഇടാതെ പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് അടുപ്പിൽ നിന്ന് മാറ്റുക. തണുത്തതിന് ശേഷം കുക്കറിൽ നിന്നും എടുത്ത് മുറിച്ച് ഉപയോഗിക്കാം. ബാക്കിയുള്ള മാവും ഇതേ രീതിയിൽ തയാറാക്കുക.
 

Tags:    
News Summary - sweet kalathappam malabar special snacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.