???????? ??????????

സിറിയന്‍ കോഴിക്കറി

ചേരുവകൾ ഒന്ന്: 

  • കോഴി ചെറിയ കഷണങ്ങളാക്കിയത് -200 ഗ്രാം
  • മല്ലിപ്പൊടി -രണ്ട് ടേബ്ള്‍ സ്പൂണ്‍
  • മുളകുപൊടി -1/3 ടേബ്ള്‍ സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി -1/3 ടേബ്ള്‍ സ്പൂണ്‍
  • ഗരംമസാല -1/3 ടേബ്ള്‍ സ്പൂണ്‍
  • ഉപ്പ് -പാകത്തിന്

ചേരുവകൾ രണ്ട്:

  • ചെറിയ ഉള്ളി -ആറെണ്ണം ചതച്ചത്
  • കാന്താരി മുളക് ചതച്ചത് -നാലെണ്ണം
  • ഇഞ്ചി - ഒരെണ്ണം (അരിഞ്ഞത്)
  • വെളുത്തുള്ളി -നാല് ഇതള്‍ ചതച്ചത്
  • കറിവേപ്പില -കുറച്ച്
  • വെളിച്ചെണ്ണ -ഒരു ടേബിള്‍സ്പൂണ്‍ 
  • തേങ്ങാപ്പാല്‍ -ഒരു കപ്പ്
  • വിനാഗിരി -ഒരു ടേബ്ള്‍ സ്പൂണ്‍
  • ശീതപ്പഴം (ആപ്രിക്കോട്ട്) -കുരു കളഞ്ഞത്

തയാറാക്കുന്നവിധം: 

ഒന്നാമത്തെ ചേരുവയിലുള്ളവ  യോജിപ്പിച്ച് കോഴി കഷണങ്ങളില്‍  ചേര്‍ക്കുക. ഒരു പാത്രം ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കാന്താരി, കറിവേപ്പില ചേര്‍ത്ത് വഴറ്റുക. ശേഷം പുരട്ടി വെച്ച കോഴി ചേര്‍ത്ത് വഴറ്റി കാല്‍ കപ്പ് തിളച്ച വെള്ളം ചേര്‍ത്ത് മൂടി വെച്ച് വേവിക്കുക. ഇതിലേക്ക് ഒന്നാം പാലും ആപ്രിക്കോട്ടും വിനാഗിരിയും ചേര്‍ത്ത് വാങ്ങാം. കല്ലപ്പത്തിനൊപ്പം വിളമ്പാവുന്നതാണ്. 

തയാറാക്കിയത്: അജീഷ് ടി.ആര്‍
Bakery chef, Moutain Club Resort, Munnar. 

Tags:    
News Summary - syrian chicken curry food news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.