കപ്പ കാടമുട്ട ബോണ്ട

ചേരുവകൾ:

  • പുഴുങ്ങിയ കാടമുട്ട തോട് കളഞ്ഞത് -8-10 എണ്ണം
  • കപ്പ പുഴുങ്ങി നന്നായി ഉടച്ചെടുത്തത് -ഒന്നര കപ്പ്
  • കടുക് -അര ടീസ്പൂണ്‍
  • ചുവന്നുള്ളി അരിഞ്ഞത് -ഒന്നര ടീസ്പൂണ്‍
  • ഇടിച്ച മുളക് -1 ടേബ്ൾ സ്പൂണ്‍
  • കറിവേപ്പില അരിഞ്ഞത് -കുറച്ച്
  • ഉപ്പ്, വെളിച്ചെണ്ണ -ആവശ്യത്തിന്
  • കോഴിമുട്ട -1
  • മൈദ -1 കപ്പ്
  • കുരുമുളകുപൊടി -1 ടീസ്പൂണ്‍
  • മല്ലിയില അരിഞ്ഞത് -കുറച്ച്
  • ഗരംമസാലപ്പൊടി -അര ടീസ്പൂണ്‍

തയാറാക്കേണ്ടവിധം:

അല്‍പം വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകുപൊട്ടിച്ച് ചുവന്നുള്ളി, ഇടിച്ചമുളക്, കറിവേപ്പില ചേര്‍ത്ത് വഴറ്റി കപ്പയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഉടച്ച് ഇളക്കി യോജിപ്പിച്ച് ഇറക്കിവെക്കണം. ചൂടാറിയാല്‍ കൈകൊണ്ട് മയംവരുത്തി കുഴച്ചെടുത്ത മാവുപോലെ തയാറാക്കണം. കോഴിമുട്ട, മൈദ, കുരുമുളകുപൊടി, മല്ലിയില അരിഞ്ഞത്, ഗരം മസാലപ്പൊടി, അല്‍പം ഉപ്പ് എന്നിവ കുഴച്ച് ബോണ്ടക്ക് തയാറാക്കുന്ന പാകത്തില്‍ ഉണ്ടാക്കണം. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഓരോ കാടമുട്ട എടുത്ത് കപ്പ കൊണ്ട് നന്നായി പൊതിഞ്ഞ് കോഴിമുട്ട മൈദക്കൂട്ടിലേക്കുവെച്ച് വീണ്ടും പൊതിഞ്ഞ് വെളിച്ചെണ്ണയിലേക്കിട്ടു കൊടുക്കാം. എല്ലാവശവും മൊരിച്ചു കോരി എടുക്കാം. എല്ലാ കാടമുട്ടയും ഇങ്ങനെ തയാറാക്കണം. വീണ്ടും ഓഡ്സ്, വെര്‍മിസെല്ലി ചെറുതായി നുറുക്കിയത് എന്നിവയിലും മുക്കി ഉണ്ടാക്കിയാല്‍ കാണാന്‍ കൂടുതല്‍ നന്നായിരിക്കും.

Tags:    
News Summary - tapioca kadamutta bonda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.