വേപ്പില ചമ്മന്തി

ചേരുവകൾ:

  • വേപ്പില -500 ഗ്രാം
  • വെളിച്ചെണ്ണ -രണ്ട് സ്പൂണ്‍
  • പരിപ്പുപൊടി -250 ഗ്രാം
  • മുളകുപൊടി -രണ്ട് സ്പൂണ്‍
  • കായപ്പൊടി -അര സ്പൂണ്‍
  • കുരുമുളകുപൊടി -അര സ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്
  • പുളി -50 ഗ്രാം

പാകം ചെയ്യുന്നവിധം:

വേപ്പില തണ്ട് കളഞ്ഞ് ഇല മാത്രം എടുത്ത് ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് വറുത്തെടുത്ത് പൊടിച്ചെടുക്കുക. കടലപ്പരിപ്പ് വറുത്ത് പൊടിച്ചെടുക്കുക. ഉപ്പും കുരുകളഞ്ഞ ചാണപ്പുളിയും ഇടിച്ച് യോജിപ്പിക്കുക. അതില്‍ മുളകുപൊടി, കുരുമുളകുപൊടി, കായപ്പൊടി ഇവ ഇട്ട് യോജിപ്പിക്കുക. അതിനുശേഷം വേപ്പില പൊടിച്ചതും കടലപ്പരിപ്പുപൊടിയും ചേര്‍ത്ത് ഇടിച്ച് യോജിപ്പിക്കുക. എല്ലാ പൊടികളും നല്ലവണ്ണം യോജിച്ചുകഴിഞ്ഞാല്‍ വേപ്പില ചമ്മന്തി റെഡി.

Tags:    
News Summary - veppila chutney

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.