താനൂർ: 1973-74 കാലഘട്ടത്തിൽ താനൂർ ടൗൺ ജി.എം.യു.പി സ്കൂളിലെ വിദ്യാർഥികളായിരുന്നവർ വീണ്ടും ഒത്തുചേർന്നു. 49 വർഷങ്ങൾക്ക് മുമ്പ് ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കി പടിയിറങ്ങിയ വിദ്യാലയത്തിലേക്ക് വീണ്ടുമവർ കയറിച്ചെന്നത് ഒരുപിടി കലാലയ അനുഭവങ്ങൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ടായിരുന്നു.
അന്നത്തെ അധ്യാപകരുമൊത്ത് കൈകൊട്ടി പാട്ടുപാടിയും കഥകൾ പറഞ്ഞും കലാപരിപാടികളവതരിപ്പിച്ചും ഒത്തുചേരൽ ആഘോഷമാക്കി മാറ്റിയതോടെ രാവിലെ തുടങ്ങിയ പരിപാടികൾ വൈകീട്ട് വരെ നീണ്ടു. കൊച്ചുമക്കളുടെ ഗാനവിരുന്നും ചടങ്ങുകൾക്ക് നിറം പകർന്നു.
അന്നത്തെ പ്രധാനാധ്യാപകൻ എം. ഹുസൈൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന കൂട്ടായ്മയിലെ വി.പി. സുഹറ അധ്യക്ഷത വഹിച്ചു. ഗുരുനാഥരായിരുന്ന എം. ഹസൻ, എം. ഇസ്മായിൽ, ഉബൈദുല്ല താനാളൂർ എന്നിവരെ അനുമോദിച്ചു. എം.പി. ഹസൻ കുട്ടി, സി.പി. ഇബ്രാഹിം, ടി. ഇബ്രാഹിംകുട്ടി, എം.എം.അബ്ദു സത്താർ, സി.പി. സൈനുദ്ദീൻ, ടി.കെ.എൻ. ബഷീർ, എ.പി. മുഹമ്മദ്, യു.വി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
ആർ.കെ. താനൂർ അവതരിപ്പിച്ച ഏകാംഗ നാടകവും നടന്നു. കൂട്ടായ്മയിലൂടെ സേവന പ്രവർത്തനങ്ങൾ നടത്താനും സഹപാഠികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കാനും തിരുമാനിച്ചുറപ്പിച്ചാണ് ഒത്തുചേർന്നവർ പിരിഞ്ഞത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.