ദുബൈ: കുറഞ്ഞ കാലംകൊണ്ട് പത്തോളം ഭാഷകളിൽ ഗാനങ്ങൾ ആലപിച്ച് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടിയ മലയാളി ഗായിക ആയിഷ അബ്ദുൽ ബാസിത്തിനെ 'കലാ സാംസ്കാരിക സൗഹൃദക്കൂട്ടം'ആദരിച്ചു.
കെ.പി. സഹീർ സ്റ്റോറീസ് ഉദ്ഘാടനം ചെയ്തു. എ.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. കബീർ ടെൽകോൺ മെഡൽ സമ്മാനിച്ചു. നസ്രുദ്ദീൻ മണ്ണാർക്കാട്, ഷാഫി അൽ മുർഷിദി, ഷിയാസ് സുൽത്താൻ, ഒ.പി. ഷാജി വൈലത്തൂർ, സൽമാൻ ഫാരിസ്, റഫീഖ് സിയാന, ചാക്കോ ഊളക്കാടൻ, ജയപ്രകാശ് പയ്യന്നൂർ, യാസിർ, സബീബ്, ഹക്കീം, ത്വൽഹത്ത്, സഫീൽ തുടങ്ങിയവർ പങ്കെടുത്തു.
ബോളിവുഡിലെ സംഗീതസംവിധായകരായ സലീം-സുലൈമാൻ ടീമിനൊപ്പം ആയിഷ ആലപിച്ച 'സലാം'എന്ന ഗാനം കഴിഞ്ഞദിവസം റിലീസായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്കാരങ്ങളെ ഉൾപ്പെടുത്തിയുള്ള 10 പാട്ടുകളുടെ സീരീസായ 'ഭൂമി'സീരീസിലെ ആദ്യ ഗാനമായാണ് ആയിഷയുടെ ഗാനം ഒരുക്കിയത്.
മുഹമ്മദ് നബീന, ഹസ്ബീ റബ്ബീ തുടങ്ങിയ ആയിഷയുടെ മറ്റു പാട്ടുകളും ദേശഭാഷകളെ ഭേദിച്ച് ആസ്വാദകമനസ്സുകളിൽ ഇടംനേടിയിരുന്നു.
അന്താരാഷ്ട്ര ശ്രദ്ധനേടിയ ഗായികയായി ഈ 17കാരി മാറിയെങ്കിലും മലയാളിയാണ് ആയിഷയെന്ന കാര്യം പലർക്കും അറിയില്ലെന്നും അതിനാൽ കൂടിയാണ് ആയിഷക്കുവേണ്ടി അനുമോദനവേദി ഒരുക്കിയതെന്നും 'കലാസാംസ്കാരിക സൗഹൃദക്കൂട്ടം'ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.