അ​മ്പി​ളി ദി​ലി

അ​മ്പി​ളി ദി​ലി ഇ​നി ഓ​ർ​മ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​മ്പി​ളി ദി​ലി ഇ​നി ഓ​ർ​മ. ബു​ധ​നാ​ഴ്ച​യാ​ണ് അ​മ്പി​ളി ദി​ലി കു​വൈ​ത്തി​ൽ നി​ര്യാ​ത​യാ​യ​ത്. ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് മു​ൻ ചെ​യ​ർ​പേ​ഴ്സ​നും അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​വും ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​യു​മാ​യി​രു​ന്ന അ​മ്പി​ളി ദി​ലി കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​റസാ​ന്നി​ധ്യ​മാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച സ​ബാ മോ​ർ​ച്ച​റി​യി​ലും പാ​ലി​യേ​റ്റി​വ് കെ​യ​ർ സെ​ന്റ​റി​ലും ബ​ന്ധു മി​ത്രാ​ദി​ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും പു​റ​മെ നി​ര​വ​ധി പേ​ർ അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ എ​ത്തി. ഒ.​ഐ.​സി.​സി കു​വൈ​ത്ത്, ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (അ​ജ്പാ​ക്), സാ​ര​ഥി കു​വൈ​ത്ത്, പ​ൽ​പ​ക് തു​ട​ങ്ങി​യ നി​ര​വ​ധി സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു.

ശേ​ഷം മൃ​ത​ദേ​ഹം ജ​സീ​റ എ​യ​ർ​വേ​സ് വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​ച്ച് സ്വ​ദേ​ശ​മാ​യ ആ​ല​പ്പു​ഴ​ക്ക് കൊ​ണ്ടു​പോ​യി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി ബി​ജു നി​വാ​സി​ൽ എ​ത്തി​ച്ച ഭൗ​തി​ക​ശ​രീ​രം പൊ​തു ദ​ർ​ശ​ന​ത്തി​ന് ശേ​ഷം വ​ലി​യ ചു​ടു​കാ​ട് ശ്മ​ശാ​ന​ത്തി​ൽ അ​ട​ക്കം ചെ​യ്തു.

എ.​എം. ആ​രി​ഫ് എം.​പി, എം.​എ​ൽ.​എ​മാ​രാ​യ ജെ. ​ചി​ത്ത​ര​ഞ്ജ​ൻ, സ​ലാം, എ.​എ. ഷു​ക്കൂ​ർ, രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രാ​യ എം. ​ലി​ജു, അ​ഡ്വ. ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ,സ​ജേ​ഷ് ച​ക്കും​പ​റ​മ്പി​ൽ, ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളാ​യ ബാ​ബു പ​ന​മ്പ​ള്ളി, ബാ​ബു ത​ല​വ​ടി, അ​ജി ഈ​പ്പ​ൻ എ​ട​ത്വ, അ​ല​ക്സ് വ​ള്ള​ക്കാ​ലി​ൽ, അ​ഷ​റ​ഫ് മ​ണ്ണ​ഞ്ചേ​രി, ലി​സ്സ​ൻ ബാ​ബു, ഇ​ന്ദി​ര ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. കു​വൈ​ത്ത് അ​ൽ​മീ​ർ ടെ​ക്നി​ക്ക​ൽ ക​മ്പ​നി സീ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ദി​ലി പാ​ല​ക്കാ​ടാ​ണ് അ​മ്പി​ളി​യു​ടെ ഭ​ർ​ത്താ​വ്.

Tags:    
News Summary - Ambili Dili-kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.