ആ​ഷ ന​രോ​ത്ര ഭ​ർ​ത്താ​വ് വി​ജ​യ് ന​രോ​ത്ര​ക്കൊ​പ്പം

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സ​ത്തി​ന്​ ഒ​രു നൂ​റ്റാ​ണ്ടോ​ളം​ത​ന്നെ ച​രി​ത്ര​മു​ണ്ടാ​കും. ബ്രി​ട്ടീ​ഷു​കാ​ർ ഇ​ന്ത്യ​യും ഗ​ൾ​ഫ്​ നാ​ടു​ക​ളും ഭ​രി​ച്ച കാ​ല​ത്തു​ത​ന്നെ ജീ​വി​ത സൗ​ഭാ​ഗ്യ​ങ്ങ​ൾ തേ​ടി ഇ​ന്ത്യ​ക്കാ​ർ ലോ​ഞ്ചി​ലും ക​പ്പ​ലി​ലു​മേ​റി ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലെ​ത്തി തൊ​ഴി​ലെ​ടു​ത്ത്​ പ്ര​വാ​സ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ചി​രു​ന്നു. ബാ​ച്ചി​ല​ർ പ്ര​വാ​സി​ക​ളു​ടെ കാ​ല​ത്ത്​ കു​ടും​ബ​സ​മേ​തം ഇ​വി​ടെ ക​ഴി​ഞ്ഞ​വ​ർ അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​ണ്. ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ലൊ​രു കൗ​തു​ക വാ​ർ​ത്ത വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്​ പ്ര​ദേ​ശി​ക ദി​ന​പ​ത്ര​മാ​യ ‘ദി ​പെ​നി​ൻ​സു​ല’. ഖ​ത്ത​റി​ൽ ജ​നി​ച്ച ആ​ദ്യ വി​ദേ​ശി​യെ​ന്ന റെ​ക്കോ​ഡി​ന്​ ഉ​ട​മ​യാ​യ ഇ​ന്ത്യ​ക്കാ​രി​യെ​യാ​ണ്​ പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ വാ​യ​ന​ക്കാ​ർ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള ആ​ഷ ന​രോ​ത്ര​യെ​ന്ന റെ​ക്കോ​ഡു​കാ​രി​ക്ക് ഇ​ന്ന് വ​യ​സ്സ് 71 ആ​യി.

‘1946ൽ ​ബ്രി​ട്ടീ​ഷ്​ പെ​ട്രോ​ളി​യ​ത്തി​ൽ (പി​ന്നീ​ട്​ ഖ​ത്ത​ർ പെ​ട്രോ​ളി​യ​വും ഇ​പ്പോ​ൾ ഖ​ത്ത​ർ എ​ന​ർ​ജി​യു​മാ​യി മാ​റി) സൈ​റ്റ്​ ഫോ​ർ​മാ​ൻ ആ​യാ​ണ്​ പി​താ​വ്​ ച​ര​ൻ സി​ങ്​ ഗി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന് ഖ​ത്ത​റി​ലെ​ത്തു​ന്ന​ത്. ബ്രി​ട്ടീ​ഷ്​ പെ​​ട്രോ​ളി​യ​ത്തി​ന്‍റെ ദു​ഖാ​നി​ലെ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു ജോ​ലി. ഇ​ന്ത്യ​യി​ൽ​നി​ന്ന് അ​ക്കാ​ല​ത്ത്​ ഗ​ൾ​ഫി​ലേ​ക്ക്​ വി​മാ​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ക​പ്പ​ലി​ലാ​യി​രു​ന്നു വ​ന്ന​ത്. ​ദു​ഖാ​നി​ൽ കു​റ​ച്ചു പേ​രെ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ​വെ​ന്ന്​ അ​ച്ഛ​ൻ പ​റ​ഞ്ഞു കേ​ട്ടി​രു​ന്നു. 1951ഓ​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി നാ​ലു വീ​ടു​ക​ൾ നി​ർ​മി​ച്ചു. അ​വി​ടേ​ക്കാ​ണ്​ ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ളി​ൽ ആ​ദ്യ​ത്തെ ആ​ളാ​യി അ​മ്മ ജ​മു​ന ദേ​വി ഗി​ൽ വ​രു​ന്ന​ത്. അ​വി​ടെ ആ​ദ്യം ഗ​ർ​ഭി​ണി​യാ​യ​തും അ​മ്മ​യാ​യി​രു​ന്ന​ത്രെ. അ​ങ്ങ​നെ ബ്രി​ട്ടീ​ഷ്​ പെ​ട്രോ​ളി​യം ജീ​വ​ന​ക്കാ​രു​ടെ ഖ​ത്ത​റി​ലെ കു​ടും​ബ​ങ്ങ​ളി​ൽ പി​റ​ന്ന ആ​ദ്യ​ത്തെ​യാ​ളാ​യി ഞാ​ൻ. അ​ന്ന്​ ഖ​ത്ത​റി​ൽ വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ കു​ടും​ബ​സ​മേ​തം ജീ​വി​ച്ച​ത്​ ഇ​വി​ടെ മാ​ത്ര​മാ​യ​തി​നാ​ൽ ആ​ദ്യ പ്ര​വാ​സി​യാ​യി പി​റ​ന്ന​തും ഞാ​നാ​യി​രി​ക്കും’ -അ​ച്ഛ​നും അ​മ്മ​യും പ​റ​ഞ്ഞ​റി​ഞ്ഞ​തി​ന്‍റെ ഓ​ർ​മ​ക​ൾ ആ​ഷ ന​രോ​ത്ര പ​ങ്കു​വെ​ക്കു​ന്നു.

‘ദു​ഖാ​നി​ൽ​നി​ന്ന് കാ​ർ മാ​ർ​ഗം ദോ​ഹ​യി​ലെ​ത്താ​ൻ ര​ണ്ട​ര മ​ണി​ക്കൂ​റെ​ങ്കി​ലും എ​ടു​ക്കും. ഇ​ന്ന​ത്തെ പോ​ലെ റോ​ഡ്​ ​ശൃം​ഖ​ല​യി​ല്ല. അ​മ്മ ഗ​ർ​ഭി​ണി​യാ​ണെ​ന്ന്​ അ​റി​ഞ്ഞ​തോ​ടെ ബി.​പി​യി​ലെ മെ​ഡി​ക്ക​ൽ ടീം ​പ്ര​സ​വ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം അ​വ​ർ​ക്കും ആ​ദ്യ​മാ​യി​രു​ന്നു. പ്ര​സ​വ​ത്തി​ന്​ പ​ത്തു ദി​വ​സം മു​മ്പ്​ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക്​ ആ​കാ​ശ​മാ​ർ​ഗം മാ​റ്റാ​നാ​യി​രു​ന്നു പ്ലാ​ൻ. മി​ക​ച്ച പ​രി​ച​ര​ണ​ത്തി​ന്​ ദോ​ഹ​യി​ലെ​ത്ത​ണം. ദു​ഖാ​നി​ൽ അ​ന്ന്​ എ​യ​ർ ഫീ​ൽ​ഡ്​ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, ദു​ഖാ​നി​ൽ​നി​ന്ന് ദോ​ഹ​യി​​ലെ​ത്തു​ന്ന​തി​നെ​ക്കാ​ൾ എ​ളു​പ്പ​മാ​യി​രു​ന്നു അ​യ​ൽ രാ​ജ്യ​മാ​യ ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള ആ​കാ​ശ യാ​ത്ര. അ​ങ്ങ​നെ, ബ​ഹ്​​റൈ​നി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​മ്മ 1952 സെ​പ്​​റ്റം​ബ​ർ 25ന്​ ​എ​നി​ക്ക്​ ജ​ന്മം ന​ൽ​കി. ബി.​പി ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ പി​റ​ന്ന ആ​ദ്യ കു​ഞ്ഞാ​യി​രു​ന്നു ഞാ​നെ​ന്ന്​ അ​ച്ഛ​ൻ എ​പ്പോ​ഴും പ​റ​യു​മാ​യി​രു​ന്നു’ -70 പി​ന്നി​ട്ട ആ​ഷ ഓ​ർ​ത്തെ​ടു​ക്കു​ന്നു.

ഖ​ത്ത​റി​ൽ ത​ന്നെ വ​ള​ർ​ന്ന ആ​ഷ എ​ട്ടാം വ​യ​സ്സി​ൽ പ​ഠ​ന​ത്തി​നാ​യി ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി. പി​ന്നീ​ട്, സ്കൂ​ൾ വേ​ന​ല​വ​ധി​ക്കു മാ​ത്ര​മാ​യി മാ​താ​പി​താ​ക്ക​ൾ​ക്ക് അ​രി​കി​ലേ​ക്കു​ള്ള വ​ര​വ്. ക്യൂ.​പി​യി​ൽ സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം സൈ​റ്റ് സൂ​പ്പ​ർ​വൈ​സ​റാ​യി മാ​റി​യ പി​താ​വ് 1983ൽ ​റി​ട്ട​യ​ർ ചെ​യ്തെ​ങ്കി​ലും 2000 വ​രെ ഖ​ത്ത​റി​ൽ​ത​ന്നെ തു​ട​ർ​ന്നു. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി 1975ൽ ​ഖ​ത്ത​റി​ൽ തി​രി​ച്ചെ​ത്തി​യ ആ​ഷ 2015 വ​രെ ദോ​ഹ​യി​ൽ ത​ന്നെ​യാ​യി​രു​ന്നു. പി​ന്നീ​ട്, ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും ഖ​ത്ത​റി​നെ ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ച്ച് ക​ഴി​യു​ക​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ളു​ടെ ആ​ത്മ​ബ​ന്ധ​മു​ള്ള ഈ ​വീ​ട്ട​മ്മ. 

Tags:    
News Summary - Asha Narotra; First Indian baby in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.