നവാൽ നബീസു

‘ആസാദി കാ അമൃത്’ ക്വിസ് മത്സരത്തിൽ സ്വർണ മെഡൽ തിളക്കവുമായി മലയാളി വിദ്യാർഥിനി

റിയാദ്​: ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം യുവജനങ്ങൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ റിയാദിലെ മലയാളി വിദ്യാർഥിയായ നവാൽ നബീസുവിന്​ സ്വർണ മെഡൽ. റിയാദിലെ യാര ഇൻറർനാഷനൽ സ്കൂളിൽ 12-ാം ക്ലാസ്​ പഠനം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം ഗവൺമെൻറ്​ ലോ കോളജിൽ ഒന്നാം വർഷ എൽ.എൽ.ബി വിദ്യാർഥിനിയായ നവാൽ നബീസു മത്സരത്തിൽ ഒന്നാമതെത്തിയത്​ സൗദിയിലെ മലയാളി സമൂഹത്തിന്​ അഭിമാനമായി.

ഇന്ത്യൻ സ്വാതന്ത്ര്യത്തി​െൻറ 75-ാം വാർഷികഘോഷങ്ങളുടെ ഭാഗമായി യുവജനങ്ങൾക്കിടയിൽ ഇന്ത്യയെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും വിദേശ ഇന്ത്യൻ യുവതയിൽ ഇന്ത്യയുടെ ചരിത്രവും സംസ്കാരവും സംബന്ധിച്ച അ​വബോധം വളർത്തുന്നതിനുമാണ്​ ക്വിസ് നടത്തുന്നത്.

എൻ.ആർ.ഐ, പി.ഐ.ഒ, ഒ.സി.ഐ, വിദേശ പൗരന്മാർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഇതിൽ എൻ.ആർ.ഐ കാറ്റഗറിയിലാണ് നവാൽ ഒന്നാമതെത്തിയത്. സൗദി അറേബ്യയിലെ വിജയികൾക്കുള്ള സമ്മാന വിതരണം റിയാദിലെ എംബസിയിൽ നടന്ന റിപ്പബ്ലിക് ദിനാലോഷ പരിപാടിയിൽ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ വിതരണം ചെയ്തു.

നവാലിന്​ വേണ്ടി പിതാവ്​ ബഷീർ ഫത്തഹുദ്ദീൻ സ്വർണ മെഡൽ ഏറ്റുവാങ്ങി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും റിയാദിലെ അറബ് നാഷനൽ ബാങ്ക് ജീവനക്കാരനുമാണ്​ പിതാവ്​ ബഷീർ ഫത്തഹുദ്ദീൻ. ഷീബ ബഷീറാണ്​ മാതാവ്​.

Tags:    
News Summary - Azadi ka Amrit quiz competition-Malayalee student wons gold medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.