ദോഹ: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ദേശീയ വാക്സിനേഷൻ േപ്രാഗാം വഴി നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണം ദശലക്ഷം കവിഞ്ഞു. ഫിലിപ്പീൻസ് സ്വദേശിയായ 42കാരി ബേബി മനാലോയാണ് ദശലക്ഷാമത് ഡോസ് സ്വീകരിച്ച നാഴികക്കല്ലിെൻറ ഭാഗമായത്. അൽവാബ് ഹെൽത്ത് സെൻററിൽനിന്നാണ് കഴിഞ്ഞദിവസം കുത്തിവെെപ്പടുത്തത്. ദേശീയ വാക്സിനേഷൻ േപ്രാഗ്രാം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിെൻറ തെളിവാണ് വാക്സിൻ ഡോസുകളുടെ എണ്ണം മില്യനിലെത്തിയത്. പ്രതിവാരം 1,70,000ത്തിലധികം പേർക്കാണ് നിലവിൽ നൽകിക്കൊണ്ടിരിക്കുന്നത്.
കൊറോണ വൈറസ് ഉയർത്തുന്ന വെല്ലുവിളികൾക്കിടെ തെൻറ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് ദശലക്ഷാമത് ഡോസ് സ്വീകരിച്ച ആളാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുെന്നന്നും ബേബി മനാലോ പറഞ്ഞു.ഒരു ആശങ്കയുമില്ലാതെ ഇനി ജോലികളിൽ മുഴുകാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായുള്ള ഖത്തർ ഗവൺമെൻറിെൻറയും പൊതുജനാരോഗ്യമന്ത്രാലയത്തിെൻറയും പ്രവർത്തനങ്ങൾക്കും പിന്തുണക്കും നന്ദി അറിയിക്കുകയാണെന്നും പറഞ്ഞു.
ഖത്തറിലുടനീളം 35 കേന്ദ്രങ്ങളിലായാണ് വാക്സിൻ നൽകിക്കൊണ്ടിരിക്കുന്നത്. പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് (പി.എച്ച്.സി.സി) കീഴിെല 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഖത്തർ നാഷനൽ കൺവെൻഷൻ സെൻറർ, ലുസൈലിലും അൽ വക്റയിലും സ്ഥാപിച്ചിട്ടുള്ള രണ്ട് ൈഡ്രവ് ത്രൂ വാക്സിനേഷൻ സെൻററുകളിലുമാണ് വാക്സിൻ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.