മഴവെള്ളം ചോരുന്ന ഷെഡില്‍ നിസ്സഹായരായി ഇരിക്കുന്ന കുടുംബത്തിന്റെ കണ്ണീരാണ് രജനിയെന്ന വീട്ടമ്മയെ കോണ്ട്രാക്ടറാക്കി മാറ്റിയത്. നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പം ഗോവയിലായിരുന്ന ഇവർ നാട്ടിലെത്തി വീട് നിര്‍മിക്കുന്നതിനിടെയായിരുന്നു കണ്ണീർക്കാഴ്ചക്ക് സാക്ഷിയായത്.
ഒരു കട്ടില് മാത്രം ഇടാൻ സൗകര്യമുള്ള ഷെഡില്‍ ആറംഗ കുടുംബം കഴിയുന്ന കാഴ്ച രജനിയെ വേദനിപ്പിച്ചു. വീടിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നഗരസഭയിലെത്തിയപ്പോൾ ഈ കുടുംബത്തിലെ ഗൃഹനാഥനെ കണ്ടു. ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന്റെ ആദ്യ ഗഡുവായി ബേസ്മെന്റിനുള്ള തുക അനുവദിച്ചെങ്കിലും ജോലികള്‍ തുടങ്ങാനായില്ല.
പദ്ധതിയുടെ കാലാവധി രണ്ട് ആഴ്ചക്കുള്ളിൽ തീരുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പറഞ്ഞു. രജനി ഇടപെട്ട് നിർമാണത്തിനുള്ള ഉറപ്പ് നല്‍കിയതോടെ ഇവര്‍ക്ക് തുക അനുവദിച്ചു. ഭര്‍ത്താവ് സുരേഷ് കുമാറിന്റെ സഹായത്തോടെ ഇവരുടെ വീടിന്റെ ബേസ്മെന്റ് നിര്‍മിക്കുന്നതിന് മുന്‍കൈയെടുത്തു.
പദ്ധതിയിൽനിന്ന് അനുവദിച്ച തുകക്കൊപ്പം സ്വന്തം കൈയിൽനിന്നും മുടക്കി ഇവർ ആ കുടുംബത്തിന് വാസയോഗ്യമായ വീട് നിർമിച്ചു നൽകി. ഇതോടെ വീടുകളുടെ മെയിന്റനന്‍സ്, പഠനമുറി നിര്‍മാണം തുടങ്ങി രജനിയെ തേടി സാധാരണക്കാര്‍ എത്തിത്തുടങ്ങി. ജോലിക്കാര്‍ക്കൊപ്പം രജനിയുടെ സാന്നിധ്യമുണ്ടാകുമെന്നതിനാൽ പലപ്പോഴും നിർമാണച്ചെലവ് കുറഞ്ഞു.
സാമ്പത്തിക ബാധ്യതകളുണ്ടായെങ്കിലും അഞ്ച് വീട് നിര്‍മിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ട് രജനിക്ക്. ഇന്ത്യന്‍ നേവി റിട്ട. ഉദ്യോഗസ്ഥനും ഇപ്പോള്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനുമായ ഭര്‍ത്താവ് സുരേഷ്കുമാറും രജനിക്ക് പിന്തുണയുമായി ഒപ്പമുണ്ട്. നന്ദന, നിവേദ, നന്ദു എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.