പട്ടാമ്പി: പിതാവിന്റെ വഴിയേ മകളും പാവനാടക രംഗത്ത് ചുവടുറപ്പിക്കുന്നു. എറണാകുളത്ത് നടന്ന സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ പാവ നിർമാണ മത്സരത്തിൽ വിയറ്റ്നാംപടി സ്വദേശിയും കരിങ്ങനാട് ഇസ്ലാമിക് ഓറിയന്റൽ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയുമായ ദിയയാണ് ഒന്നാം സ്ഥാനം നേടിയത്.
അധ്യാപകനും പാവനാടക കലാകാരനുമായ കെ.ടി ഹനീഫയുടെ മകളാണ്. തിരൂരങ്ങാടി ഒ.യു.പി സ്കൂൾ അധ്യാപകനായ ഹനീഫ 15 വർഷത്തിലധികമായി പാവനാടക രംഗത്ത് സജീവമാണ്. നൂറിലധികം സ്ഥലങ്ങളിൽ പാവനാടകമവതരിപ്പിച്ച ഇദ്ദേഹം ടി.ടി.സി, ബി.എഡ് ക്യാമ്പുകളിലും സ്കൂളുകളിലും പാവനിർമാണ പരിശീലനക്കളരിക്ക് നേതൃത്വം നൽകുന്നുണ്ട്.
പിതാവിന്റെ ശിക്ഷണത്തിൽ മൂന്ന് മണിക്കൂറിനുള്ളിൽ ഒരു നൂൽപാവയും രണ്ട് കയ്യുറപ്പാവും നിർമിച്ചാണ് ദിയ ഒന്നാം സ്ഥാനം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.