ഫാബ്രിക് പെയിൻറിങ്ങിലൂടെ വീടകം ചിത്രങ്ങളാൽ അലങ്കരിച്ചിരിക്കുകയാണ് പത്താംക്ലാസ് വിദ്യാർഥിനി ഫാത്തിമ റഷ. താഴേക്കോട് പി.ടി.എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് മേലേക്കളത്തെ പൂതംകോട്ടിൽ അബൂബക്കർ സിദ്ദീഖിെൻറയും റുബീനയുടെയും മൂന്നു മക്കളിൽ മൂത്തവളാണ് ഫാത്തിമ റഷ.
സാധാരണ വീട്ടിലെത്തുന്ന കടലാസുകൾ ഉപയോഗിച്ച് ഒട്ടേറേ കൗതുക വസ്തുക്കളും നിർമിച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്താണ് കരകൗശല, അലങ്കാര വസ്തുക്കളേറെയും നിർമിച്ചത്. മനോഹരമായ ഒരു വെള്ളച്ചാട്ടവും ഒരുക്കിയിട്ടുണ്ട്.
ആളുകളുടെ ചിത്രങ്ങൾ നോക്കി ജീവൻതുടിക്കുന്ന ചിത്രങ്ങളും ഫാത്തിമ റഷ വരക്കും. പ്രകൃതിദൃശ്യങ്ങളും മറ്റുമാണ് ചുവരുകളിൽ. വിശുദ്ധ ഖഅവയുടെ ചിത്രവും ഫാബ്രിക് പെയിൻറ് ഉപയോഗിച്ച് വരച്ചിട്ടുണ്ട്. ഏഴാം ക്ലാസിനു ശേഷമാണ് ചിത്രകല സ്വന്തമായി പരിശീലിച്ചത്. സ്വന്തമായി യൂട്യൂബ് ചാനൽ തയാറാക്കി ചിത്രകലാ വിശേഷങ്ങളും മറ്റും പങ്കുവെക്കുകായണ് റഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.