ജിദ്ദ: വിവിധ ഭാഷകളിൽ ഹിറ്റ് ഗാനങ്ങൾ പാടി സംഗീതലോകത്ത് വളരെ വേഗം പ്രശസ്ത നേടിയെടുത്ത ഗായികയാണ് സന മൊയ്തുട്ടി. ഈ മാസം 24ന് ജിദ്ദ ഇക്വസ്ട്രിയൻ മൈതാനത്ത് ‘ഗൾഫ് മാധ്യമ’വും ‘മീ ഫ്രണ്ട്’ ആപ്പും ചേർന്നൊരുക്കുന്ന ‘ഹാർമോണിയസ് കേരള’ എന്ന ഒരുമയുടെ മഹോത്സവത്തിൽ ന്യൂജൻ താളത്തിൽ പാടിത്തിമിർക്കാനാണ് ഇൗ ദക്ഷിണേന്ത്യൻ ഗായികയെത്തുന്നത്.
മലയാളി കുടുംബത്തിൽ മുംബൈയിൽ ജനിച്ചുവളർന്ന സന മൊയ്തുട്ടി അഞ്ചാം വയസ്സിലാണ് പാടിത്തുടങ്ങിയത്. കുട്ടികളുടെ സംഗീത ട്രൂപ്പിൽ പാടിത്തുടങ്ങിയ സനയുടെ അരങ്ങേറ്റം ഏഴാം വയസ്സിലാണ്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി സ്റ്റേജ് ഷോകളിൽ ഒറ്റക്കും കൂട്ടായും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
സനയുടെ പല കവർ സോങ്ങുകളും ഹിറ്റായിരുന്നു. ശാസ്ത്രീയ സംഗീതവും പോപ് മ്യൂസിക്കും ഒരുപോലെ വഴങ്ങുന്ന ഗായികയാണ്. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി ക്ലാസിക്കിലും പരിശീലനം നേടിയിട്ടുണ്ട്. ഒേട്ടറെ സംഗീത ആൽബവും പുറത്തിറക്കിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് സംഗീത അൽബങ്ങൾക്ക് ലഭിച്ചത്. പ്രമുഖ സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ സംഗീതത്തിൽ ചില ഗാനങ്ങളും ഇൗ ഗായിക ആലപിച്ചിട്ടുണ്ട്.
ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ബംഗാളി, പഞ്ചാബി, ഗുജറാത്തി, കന്നട ഭാഷകളിൽ അനായാസേന ഗാനങ്ങൾ ആലപിക്കാൻ സനക്ക് കഴിയും. മലയാളത്തിലും നിരവധി പാട്ടുകൾ ഇതിനകം സന പാടി. പലതും ഹിറ്റായിരുന്നു. ആനന്ദകല്യാണത്തിലൂടെയാണ് മലയാള ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവരവ്.
നിറകൈയടിയോടെയാണ് സനയുടെ ഗാനങ്ങൾ സദസ്സ് സ്വീകരിക്കാറ്. ഹാർമോണിയസ് കേരളയിൽ വ്യത്യസ്ത ആലാപനശൈലിയിലൂടെ ആസ്വാദക മനം കവരുന്ന പുതുതലമുറയിലെ ഇൗ ഗായികയുടെ സാന്നിധ്യം സംഗീതാസ്വാദകർക്ക് പുതിയൊരു അനുഭൂതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.