കോഴിക്കോട്: ചായക്കൂട്ടിൽ സംഗീതത്തിന്റെ ഇമ്പം അലിഞ്ഞുചേർന്ന 'ഖയാൽ'. അക്രിലിക്കിൽ നിറഞ്ഞ ചിത്രങ്ങളിൽ പെൺജീവിതത്തിന്റെ കണ്ണും കാഴ്ചയും. ആർട്ട് ഗാലറിയിൽ ഷിറിൻ റെഫി ഒരുക്കിയ ചിത്രപ്രദർശനത്തിൽ കലയും സംഗീതവും ഒന്നിച്ചൊഴുകുന്നു. മൊറോക്കൻ - ബൊഹീമിയൻ ഛായകൾ കൂടിച്ചേർന്ന 80ഓളം ചിത്രങ്ങളാണ് 'ഖയാൽ' എന്ന പ്രദർശനത്തിൽ.
മധുസൂദനൻ നായരുടെ 'ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി...' എന്ന പാട്ടിന്റെ വരികളെ ഷിറിൻ ചായക്കൂട്ടിൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്.
മനുഷ്യജീവിതത്തിന്റെ വിരാമചിഹ്നമായ ഖബറിടത്തിൽ വിരിഞ്ഞ മുല്ലപ്പൂക്കളും പെൺഭാവങ്ങളുടെ വൈവിധ്യങ്ങളെ ഒറ്റ കാൻവാസിൽ ആവാഹിച്ച ചിത്രവും ഉറുമ്പുകളുടെ പ്രണയവും മൂകതയും പ്രത്യാശയും മാറിയിറങ്ങുന്ന പെൺജീവിതവും ഖവാലി ഗായകനുമെല്ലാം കാഴ്ചയെ പിടിച്ചുനിർത്തുന്നു.
തൊഴിൽപരമായി ഇന്റീരിയർ ഡിസൈനർ കൂടിയായ ഷിറിൻ റെഫിയുടെ എട്ടാമത്തെ പ്രദർശനമാണിത്. ഈ മാസം ആറിന് പ്രദർശനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.