പെരുവ: പെരുവ തെക്കേക്കാലായിൽ മാത്യൂസിന്റ വധുവായി മൊറോക്കൻ വംശജ കൗതർ ഇമാമി. 2016 ൽ തുടങ്ങിയ പ്രണയമാണ് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ പൂവണിയുന്നത്. അറ്റ്ലാന്റ എയർലൈൻസിൽ ജീവനക്കാരായ മാത്യൂസും ഇമാമിയും തമ്മിൽ ജോലിക്കിടയിലുള്ള പരിചയമാണ് പ്രണയമായത്. കേരളത്തിന്റെ പാരമ്പര്യവും പ്രകൃതിഭംഗിയും ടൂറിസം മേഖലയിലുള്ള ആകർഷണീയതയും വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന ഇമാമിയെ ആകർഷിച്ചിരുന്നു.
സ്പെഷൽ മാരിയേജ് ആക്ട് പ്രകാരം തലയോലപ്പറമ്പ് സബ് രജിസ്ട്രാർ ഓഫിസിൽ വിവാഹം രജിസ്റ്റർ ചെയ്തു. തുടർന്ന് പൊതി സേവാഗ്രാം അന്തേവാസികൾക്കൊപ്പം വിവാഹസൽക്കാരം നടത്തി. സ്വകാര്യ ഷിപ്പിങ് കമ്പനി ഉദ്യോഗസ്ഥനും പൊതുപ്രവർത്തകനുമായ രാജു തെക്കേക്കാലയാണ് മാത്യൂസിന്റെ പിതാവ്.
ട്രാവൽ ഏജൻസി സംരംഭക ആലീസ് രാജുവാണ് മാതാവ്. സഹോദരൻ: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ മോസസ് ടി. രാജു. മൊറോക്കയിലെ കാസാ ബ്ലാക്കയിൽ ബിസിനസ് നടത്തുന്ന അഹമ്മദ് ഇമാമിയും, പരേതയായ സുബൈദയുമാണ് കൗതർ ഇമാമിയുടെ മാതാപിതാക്കൾ. സഹോദരങ്ങൾ ഇമാൻ, യഹിയ.
കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവൻ നായർ തുടങ്ങിയവർ വധൂവരൻമാർക്ക് ആശംസകൾ നേരാൻ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.