സംസ്ഥാന ശാസ്ത്രോത്സവ വേദിയായ തേവര എസ്.എച്ചിൽ നടന്ന പേപ്പർ ക്രാഫ്റ്റ് മത്സരത്തിൽ നിന്ന്

റോസ് മുതൽ ചെമ്പരത്തിവരെ; വേദിയിൽ നിമിഷ 'വസന്തം'

മിനിറ്റുകൾ കൊണ്ട് മൊട്ടിടുന്നവ ഇവിടെ പൂക്കളായി വിടർന്നുകൊണ്ടിരുന്നു. ഇലയും പൂവും നിറഞ്ഞ മനോഹര പുഷ്പങ്ങളിൽ റോസ് മുതൽ ചെമ്പരത്തിവരെയുണ്ട്. വിദ്യാർഥികളുടെ കഴിവുകൾ മാറ്റുരച്ച പ്രവൃത്തി പരിചയമേളയിലെ ഒരുഭാഗത്ത് പുഷ്പോത്സവ വേദിയിലെത്തിയ പ്രതീതിയാണ്.

പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാർഥികളാണ് വ്യത്യസ്തങ്ങളായ പൂക്കൾ ഒറിജിനലിനെ വെല്ലും വിധം തയാറാക്കിയത്. 26 ഇനം പൂക്കൾ ഒരുക്കിയ കൊരട്ടി എൽ.എഫ് എച്ച്.എസ്.എസിലെ ജൂഡിറ്റ് ജോബിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.

താമര, ആമ്പൽ, ഗ്ലാഡിയോലസ്, ചെമ്പരത്തി, ലില്ലി, പല നിറങ്ങളിലുള്ള റോസ്, ഡാഫോഡിൽ, ലില്ലി, കാമെലിയ, ഡാലിയ തുടങ്ങിയ പൂക്കൾ ഇവിടെ കുട്ടികൾ നിർമിച്ചു. മാതാപിതാക്കളും അധ്യാപകരും സഹോദരങ്ങളും മുതൽ യുട്യൂബ് വരെ ഈ കരവിരുത് പഠിച്ചെടുക്കാൻ തങ്ങൾക്ക് ഗുരുക്കളായിയെന്ന് കുട്ടികൾ പറഞ്ഞു.

Tags:    
News Summary - Nimisha Flower making

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.