മസ്കത്ത്: അബൂദബി ടെലിവിഷൻ റിയാലിറ്റി ടി.വി ഷോ ആയ ‘പ്രിൻസ് ഓഫ് പൊയറ്റ്സി’ൽ ഒമാനി കവയിത്രി ഐഷ അൽ സൈഫി കിരീടം ചൂടി. പത്ത് ലക്ഷം ദിർഹം (100,000 റിയാൽ ) ആണ് സമ്മാനത്തുക. ഇതിനുപുറമെ പ്രതീകാത്മക മേലങ്കിയും മോതിരവും ലഭിച്ചു.
അബൂദബി അതോറിറ്റി ഫോർ കൾചർ ആൻഡ് ഹെറിറ്റേജ് 2007 ഏപ്രിലിൽ ആണ് പ്രിൻസ് ഓഫ് പൊയറ്റ്സ്’റിയാലിറ്റി ഷോ ആരംഭിക്കുന്നത്. പരിപാടിയിൽ വിജയിക്കുന്ന ആദ്യ ഒമാനി കവയിത്രിയാണ് ഐഷ.
ദാഖിലിയ ഗവർണറേറ്റിലെ നിസ്വയിൽ ജനിച്ച അവർ ‘ദി സീ ചേഞ്ച്സ് ഇറ്റ്സ് ഗൗൺ’ഉൾപ്പെടെ മൂന്ന് കവിത സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്. പരിപാടിയിൽ കിരീടം ചൂടാൻ വോട്ട് ചെയ്തവർക്കും പ്രാർഥിച്ചവർക്കും നന്ദി പറയുകയാണെന്ന് ഐഷ സമൂഹമാധ്യമത്തിൽ കുറിച്ചു. ഏഷ്യ, യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളിലെ അറബ്, അന്തർദേശീയ സാഹിത്യോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.