ആലപ്പുഴ: അറബിക് കാലിഗ്രഫിയിൽ 20കാരിക്ക് റെക്കോഡ്. ചേർത്തല പൊന്നാംവെളി കണിയാംപറമ്പിൽ സഫീർ മൻസിലിൽ ഷെജി-സഫീന ദമ്പതികളുടെ മകൾ എസ്. ഷഹ്ന ഫാത്തിമയാണ് കലാംസ് വേൾഡ് റെക്കോഡ് സ്വന്തമാക്കിയത്. 22 മിനിറ്റും 20 സെക്കന്‍ഡും എന്ന ഏറ്റവും കുറഞ്ഞ സമയമെടുത്ത് അറബിക് കാലിഗ്രഫിയിലെ 20 വാക്കുകൾ അതിവേഗം എഴുതിയാണ് ഈ നേട്ടം. എട്ടുവർഷമായ അറബിക് കാലിഗ്രഫിയിലെ പരിശീലനവും പഠനവുമാണ് ഈ വിജയത്തിന് പിന്നിൽ.
മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പേരിൽ ചെന്നൈ കേന്ദ്രമാക്കിയാണ് കലാംസ് വേൾഡ് റെക്കോഡ് പ്രവർത്തിക്കുന്നത്. ഓൺലൈൻ വഴിയുള്ള രജിസ്ട്രേഷനിലൂടെയാണ് മത്സരത്തിൽ ഇടം നേടിയത്. മത്സരത്തിലേക്കുള്ള വിഡിയോ അയച്ചുകൊടുത്ത് അധികൃതർ നടത്തിയ പരിശോധനക്കുശേഷം 19ന് റെക്കോഡ് കിട്ടിയെന്ന അറിയിപ്പും ലഭിച്ചു.
എന്നാൽ, കഴിഞ്ഞദിവസമാണ് ഷഹ്നയുടെ പേരിൽ കുറിച്ച സർട്ടിഫിക്കറ്റുകൾ അടക്കമുള്ളവ കിട്ടിയത്.മലപ്പുറം വളാഞ്ചേരിയിൽ മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് (എം.ടി.ടി.സി) കോഴ്സിന് പഠിക്കുകയാണ്. ഭർത്താവ്: ഹുസൈൻ (ഷാർജ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.