കു​ട്ടി​സം​വി​ധാ​യ​ക ഗാ​യ​തി പ്ര​സാ​ദി​നെ അ​ഭി​ന​ന്ദി​ച്ച്​ ക​ല​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ ഔ​ദ്യോ​ഗി​ക ഫേ​സ്​​ബു​ക്കി​ൽ ന​ൽ​കി​യ ചി​ത്ര​ത്തി​നൊ​പ്പം ചേ​ർ​ത്ത ‘മാ​ധ്യ​മം’ വാ​ർ​ത്ത

ആഗ്രഹം സഫലമായി; കലക്ടർ അങ്കിളിനെ കാണാൻ കൊച്ചുസംവിധായിക എത്തി

ആലപ്പുഴ: ‘‘ഭാവിയിൽ നമ്മുടെ രാജ്യത്തിനുതന്നെ അഭിമാനിക്കാവുന്ന രീതിയിലുള്ള മികച്ച ഒരു സംവിധായികയായി ഈ മോൾ വളരട്ടെ. ഈ പ്രതിഭക്ക് എന്റെ എല്ലാ ആശംസകളും’’- കലക്ടർ വി.ആർ. കൃഷ്‌ണതേജയുടെ ഫേസ്ബുക്കിലെ കുറിപ്പാണിത്. ഇതിനൊപ്പം ‘കളിപ്പാട്ടം പിടിക്കേണ്ട കൈകളിലൂടെ പ്രണയകഥ; സംവിധായികയായി നാലാം ക്ലാസുകാരി ഗായതി പ്രസാദ്’ തലക്കെട്ടിൽ ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയും ചേർത്തിരുന്നു. പിന്നാലെ നിരവധി കമന്‍റും ലൈക്കും നിറഞ്ഞതോടെ സമൂഹമാധ്യത്തിലും വൈറലായി.

പത്ത് വയസ്സിൽ ഒരു കുട്ടി സംവിധായികയോ... ആരായാലും ആശ്ചര്യപ്പെട്ട് മൂക്കത്ത് വിരൽ വെക്കുമല്ലേ... എന്നാൽ, ഈ കുഞ്ഞുപ്രായത്തിൽ സംവിധായികയായ ഗായതി എന്ന മിടുക്കിയെയാണ് നിങ്ങൾക്ക് ഞാൻ പരിചയപ്പെടുത്തുന്നത്. സമൂഹത്തിലുണ്ടാകുന്ന അതിക്രമങ്ങളിൽ മനംനൊന്ത് കുഞ്ഞുമനസ്സിൽ വന്ന ചിന്തകളെ പ്രമേയമാക്കി രണ്ട് ദിവസംകൊണ്ട് ‘പ്രണയാന്ധം’ ഷോർട്ട് ഫിലിം ചിത്രീകരിച്ചാണ് ഈ മിടുക്കി സംവിധായികയുടെ കുപ്പായം അണിഞ്ഞത്.

ചിത്രത്തിന്റെ ആശയവും ഉള്ളടക്കവും തിരക്കഥയും സംവിധാനവുമെല്ലാം ഈ കൊച്ചുപ്രതിഭതന്നെയാണ് നിർവഹിച്ചത്. ഗായതിയുടെ അച്ഛനും അമ്മയും അധ്യാപകരും സുഹൃത്തുകളുംതന്നെ കഥാപാത്രങ്ങളായ ഈ ഷോർട്ട് ഫിലിമിന് ജനമനസ്സുകളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനു പുറമെ സംസ്ഥാനതലത്തിൽ ആംഡ് പൊലീസ് ഫോഴ്സ് നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിലും ഗായതി വിജയക്കൊടി പാറിച്ചിട്ടുണ്ട്. സംവിധാനത്തിന് പുറമെ നിരവധി ചെറുകഥകളും ഈ കുഞ്ഞ് പ്രായത്തിനിടയിൽ ഗായതി എഴുതിയിട്ടുണ്ട്- കലക്ടറുടെ കുറിപ്പിൽ പറയുന്നു.

കഴിഞ്ഞദിവസം ഉച്ചയോടെ ഓട്ടോ പിടിച്ചാണ് കലക്ടറേറ്റിലെത്തിയത്. കുട്ടിസംവിധായിക ഗായതി പ്രസാദിനൊപ്പം സഹോദരി ഗൗരി പ്രസാദ്, മാതാവ് കസ്തൂരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീബ രാകേഷ് എന്നിവരുണ്ടായിരുന്നു. കലക്ടർ വി.ആർ. കൃഷ്ണതേജയെ നേരിൽ കണ്ടപ്പോൾ പറയാൻ കരുതിവെച്ച വാക്കുകളൊന്നും പുറത്തേക്ക് വന്നില്ല. വേറിട്ട അനുഭവത്തിന് നേർസാക്ഷ്യമായതിന്‍റെ ആവേശത്തിൽ എന്തൊക്കൊയോ പറഞ്ഞ് ഒപ്പിച്ചു. അഭിനന്ദനവും ആശംസയും നിറഞ്ഞ കലക്ടറുടെ സംസാരത്തിന് പിന്നാലെ ഒപ്പംനിർത്തി ഫോട്ടോയും എടുപ്പിച്ചായിരുന്നു മടക്കം.

Tags:    
News Summary - The wish came true; The little director came to meet the collector uncle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.